പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കള്‍ വയ്യാതായി, സാമ്പത്തികമായി വഴിമുട്ടിയ അവസ്ഥ, കുടുംബം ഒന്നിച്ച് മരിക്കാന്‍ വരെ തീരുമാനിച്ചിരുന്നുവെന്ന് മൃദുല വിജയ്, തുറന്നുപറച്ചില്‍

139

മൃദുല വിജയ് എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്.

Advertisements

സീരിയല്‍ താരം യുവയെയാണ് മൃദുല വിവാഹം ചെയ്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷം ഗര്‍ഭിണിയായതിന് പിന്നാലെ സീരിയലില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു മൃദുല.

Also Read:ഷൈനിന്റെ വിവാഹ നിശ്ചയ ദിനത്തില്‍ മകന്റെ ജീവിതത്തില്‍ സംഭവിച്ചത്, വൈറലായി ചിത്രങ്ങള്‍, പൊട്ടിത്തെറിച്ച് ആദ്യ ഭാര്യ തബീത്ത

ആ സമയത്ത് സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ സജീവമായിരുന്നു മൃദുലയും യുവയും. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ധ്വനി ബേബി കുറച്ച് വളര്‍ന്നതോടെ മൃദുല സീരിയലിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ താന്‍ സീരിയലില്‍ എത്തിയതിനെ കുറിച്ച് മൃദുല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു താന്‍ സീരിയലിലേക്ക് എത്തുന്നതെന്ന് മൃദുല പറയുന്നു.

Also Read:എനിക്ക് വരാനുള്ളത് എങ്ങനെയും എനിക്ക് തന്നെ വരും; കീര്‍ത്തി സുരേഷിന്റെ നല്ല സ്വഭാവത്തെ കുറിച്ച് മേനക

താന്‍ പ്ലസ്ടുവില്‍ പഠിക്കുമ്പോള്‍ അച്ഛനും അമ്മയ്ക്കും വലിയ അപകടം ഉണ്ടായി. അതിന് ശേഷമായിരുന്നു സീരിയലിലേക്ക് വരുന്നതെന്നും തനിക്ക് ശരിക്കും പറഞ്ഞാല്‍ സീരിയലില്‍ അഭിനയിക്കുന്നത് അപ്പോള്‍ ഇഷ്ടമായിരുന്നില്ലെന്നും ആക്‌സിഡന്റിന് പിന്നാലെ അച്ഛനും അമ്മയ്ക്കും ഒട്ടും വയ്യാതായി എന്നും താരം പറയുന്നു.

അതിന് പിന്നാലെ തങ്ങള്‍ സാമ്പത്തികമായി തകര്‍ന്നു. അച്ഛനായിരുന്നു കുടുംബത്തില്‍ ആകെ വരുമാനമുണ്ടായിരുന്നതെന്നും അച്ഛന് വയ്യാണ്ടായതോടെ തങ്ങളെ സഹായിക്കാന്‍ ആരുമില്ലാതായി എന്നും അച്ഛന്റെ ജോലിയും നഷ്ടപ്പെട്ടുവെന്നും വീടിന്റെ വാകട കൊടുക്കാനും കഴിഞ്ഞിരുന്നില്ലെന്നും മൃദുല പറയുന്നു.

Also Read:എനിക്ക് വരാനുള്ളത് എങ്ങനെയും എനിക്ക് തന്നെ വരും; കീര്‍ത്തി സുരേഷിന്റെ നല്ല സ്വഭാവത്തെ കുറിച്ച് മേനക

എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലായിരുന്നു. കൈയ്യില്‍ ഒറ്റപ്പൈസ ഉണ്ടായിരുന്നില്ലെന്നും അവസാനം കുടുംബത്തോടെ മരിക്കാം എന്നുവരെ തങ്ങള്‍ തീരുമാനിച്ചുപോയിരുന്നുവെന്നും അപ്പോഴാണ് തനിക്ക് സീരിയലില്‍ നിന്നും ഓഫര്‍ വന്നതെന്നും ജീവിക്കാന്‍ വേണ്ടിയിട്ടാണ് താന്‍ സീരിയലിലേക്ക് എത്തിയതെന്നും എന്നാല്‍ അവിടെ താന്‍ വിജയിച്ചുവെന്നും മൃദുല പറയുന്നു.

Advertisement