Home Entertainment Celebrities

സിനിമയില്‍ എന്നെ ഒതുക്കാന്‍ നല്ല ശ്രമം നടന്നിട്ടുണ്ട്, പണ്ടത്തെ നായികമാരൊന്നും സപ്പോര്‍ട്ട് അല്ലായിരുന്നു, തുറന്നുപറഞ്ഞ് നവ്യ നായര്‍

469

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Advertisements

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി.

Also Read: 13 വര്‍ഷങ്ങള്‍ക്കിടെ കണ്ടത് വെറും നാല് മലയാളം സിനിമകള്‍, ഭര്‍ത്താവ് സിനിമ കാണുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് പോകും, മോഹിനി പറയുന്നു

വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.

ഇപ്പോഴിതാ സിനിമയിലേക്ക് മടങ്ങി വന്നപ്പോഴുള്ള മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നവ്യ. ഇന്നത്തെ നായികമാര്‍ പരസ്പരം സപ്പോര്‍ട്ട് ചെയ്യുന്നവരാണെന്നും മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങളില്‍ നിന്നും താന്‍ തിരിച്ചുവന്നപ്പോള്‍ നല്ല പിന്തുണ ലഭിച്ചുവെന്നും പഴയ നടിമാരെ പോലെയല്ലെന്നും നവ്യ പറയുന്നു.

Also Read: ഞാന്‍ മേക്കപ്പിട്ടതല്ല, ശരിക്കും എനിക്ക് അസുഖമായിരുന്നു, അതാണ് കവിളുകള്‍ ചുവന്നത്, മുഖം ചിലപ്പോള്‍ സെന്‍സിറ്റീവാകും, വെളിപ്പെടുത്തലുമായി സ്വാസിക

പണ്ട് കാലത്ത് നായികമാരെ ഒതുക്കാനുള്ള ശ്രമം നടക്കാറുണ്ടായിരുന്നു. തനിക്ക് നേരെയും അത്തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആ കാര്യത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ താത്പര്യമില്ലെന്നും മറ്റുള്ളവര്‍ പറഞ്ഞാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും നവ്യ പറയുന്നു.

Advertisement