13 വര്‍ഷങ്ങള്‍ക്കിടെ കണ്ടത് വെറും നാല് മലയാളം സിനിമകള്‍, ഭര്‍ത്താവ് സിനിമ കാണുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് പോകും, മോഹിനി പറയുന്നു

459

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നടിയായിരുന്നു മോഹനി. തമിഴിലും തെലുങ്കിലും എല്ലാം ഗ്ലാമറസ്സ് വേഷങ്ങളിലും തിളങ്ങിയ മോഹിനി വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെയും മനം കവര്‍ന്ന നായികയാണ്. വിനീത് നായകനായി പുറത്തിറങ്ങിയ ഗസല്‍ എന്ന കമല്‍ ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തില്‍ എത്തിയത്.

ഗസല്‍ ഹിറ്റായി മാറിയതിന് പിന്നാലെ പരിണയം, നാടോടി, പട്ടാഭിഷേകം, പഞ്ചാബി ഹൗസ് എന്ന് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി താരം. ഇപ്പോള്‍ അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് മോഹിനി. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മോഹിനിയുടെ ജീവിതം മറ്റു നടിമാരില്‍ നിന്നും അല്പം വ്യത്യസ്തമാണ്.

Advertisements

കോയമ്പത്തൂരിലെ ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലാണ് മോഹിനിയുടെ ജനനം. മഹാലക്ഷ്മി എന്നാണു യഥാര്‍ത്ഥ പേര്. എന്നാല്‍ സിനിമയില്‍ എത്തിയ ശേഷം പേര് മോഹിനി എന്നാക്കി മാറ്റി. തമിഴ് ഹിന്ദി കന്നഡ തെലുഗു മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. 2011ല്‍ കളക്ടര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Also Read: ഞാന്‍ ഒത്തിരി തവണ വിവാഹിതയായി, ഡോക്ടര്‍മുതല്‍ ബിസിനസ്സുകാരെ വരെ വിവാഹം ചെയ്തു, തുറന്നുപറഞ്ഞ് തമന്ന

ഭരത് കൃഷ്ണസ്വാമി എന്നയാളെ വിവാഹം ചെയ്ത് അമേരിക്കയിലാണ് മോഹിനി ഇപ്പോള്‍. ബിസിനസ്സുകാരനാണ് ഇദ്ദേഹം. ഇപ്പോഴിതാ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മോഹിനി. തനിക്ക് സിനിമ നന്നായി മിസ് ചെയ്യാറുണ്ടെന്ന് മോഹിനി പറയുന്നു.

നല്ല അവസരം കിട്ടുകയാണ് മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണ്. 13 വര്‍ഷളായി സിനിമയില്‍ സജീവമല്ലെന്നും വെറും നാല് സിനിമകള്‍ മാത്രമേ ഇക്കാലയളവില്‍ താന്‍ കണ്ടിട്ടുള്ളൂവെന്നും ഭര്‍ത്താവ് മലയാള സിനിമ കാണുമ്പോള്‍ താന്‍ എഴുന്നേറ്റ് പോകാറുണ്ടെന്നും മോഹിനി പറയുന്നു.

Also Read: എന്നെ കണ്ടപ്പോൾ അയാൾക്ക് അങ്ങനെ വന്നെന്ന്, ചുറ്റിക എടുത്ത് ഒരടി കൊടുക്കാൻ ഞാൻ പറഞ്ഞു, ചിലർക്ക് എന്നെ ലിപ് ലോക്ക് ചെയ്യണം എന്നാണ് ആഗ്രഹം: തുറന്നു പറഞ്ഞ് ഗ്ലാമി ഗംഗ

സിനിമ മാത്രമല്ല, കേരളത്തിലെ ജീവിതവും മിസ് ചെയ്യാറുണ്ട്. കല്യാണം കഴിഞ്ഞാല്‍ അഭിനയിക്കാന്‍ പാടില്ലെന്നൊക്കെയാണ് പലരും പറയുന്നതെന്നും എന്നാല്‍ അതൊക്കെ വെറുതേയാണെന്നും മക്കളൊക്കെ വലുതായി അതുകൊണ്ട് തനിക്ക് സിനിമ ചെയ്യാന്‍ പറ്റിയ സമയമാണിപ്പോഴെന്നും മോഹിനി പറയുന്നു.

Advertisement