ഞാന്‍ ഒത്തിരി തവണ വിവാഹിതയായി, ഡോക്ടര്‍മുതല്‍ ബിസിനസ്സുകാരെ വരെ വിവാഹം ചെയ്തു, തുറന്നുപറഞ്ഞ് തമന്ന

2024

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ തെന്നിന്ത്യന്‍ താര സുന്ദരിയാണ് തമന്ന ഭാട്ടിയ. ബോളുവുഡ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചേക്കേറിയ തമന്ന മോഡലിംഗിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അരങ്ങേറ്റം ഹിന്ദിയിലൂടെ ആയിരുന്നെങ്കിലും തമിഴും തെലുങ്കും അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളിലൂടെ ആണ് താരം ഒന്നാം നിരയിലേക്ക് ഉയര്‍ന്നത്.

മുതിര്‍ന്ന താരങ്ങള്‍ക്കും യുവ സൂപ്പര്‍താരങ്ങള്‍ക്കും എല്ലാം ഒപ്പം തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിനു മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരുണ്ട്. സൂപ്പര്‍ താര ബിഗ് ബജറ്റ് സിനിമകളില്‍ നായികയായ തമന്ന ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലും ശ്രദ്ധയമായ വേഷത്തില്‍ എത്തിയിരുന്നു.

Advertisements

അതേ സമയം തന്റെ കരിയറിന്റെ തുടക്ക കാലത്ത് അതീവ ഗ്ലാമര്‍ വേഷങ്ങള്‍ ആയിരുന്നു തമന്ന ഏറെയും ചെയ്തിരുന്നത്. തമന്ന കേന്ദ്ര കഥാപാത്രം ആയി നിരവധി ഹിറ്റ് ചിത്രങ്ങള്‍ എത്തിയിരുന്നു. താരത്തെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു.

Also Read: ആ വീഡിയോകൾ ഒരിക്കലുംഅനുജൻ കാണരുത് അവൻ അത് കാണുന്നത് എനിക്ക് സഹിക്കാൻ ആവില്ല: കുറ്റബോധത്തോടെ സണ്ണിലിയോൺ

ബോളിവുഡ് താരം വിജയ് വര്‍മയുമായി താരം പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ ജന്മദിനത്തില്‍ വിജയ് വീട്ടിലെത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങിയത്. ഇപ്പോഴിതാ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമന്ന.

തങ്ങള്‍ ഒന്നിച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടായിരിക്കും തനിക്ക് ചുറ്റും കിംവദന്തികള്‍ കറങ്ങുന്നതെന്നും ഇതെല്ലാം വ്യക്തമാക്കേണ്ട കാര്യം തനിക്കില്ലെന്നും അതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഗോസിപ്പുകള്‍ കേള്‍ക്കുന്നതെന്നും തമന്ന പറയുന്നു.

Also Read: ചേച്ചിയുടെ ഇങ്ങനത്തെ റോളിന് വേണ്ടി ഞങ്ങൾ വെയ്റ്റിംഗ് ആണ്, ചതുരം കണ്ട് യുവാക്കൾ പറഞ്ഞത് വെളിപ്പെടുത്തി സ്വാസിക

സ്ത്രീകള്‍ വിവാഹിതരാവുന്നതിന മുമ്പേ അവരെ ആളുകള്‍ വിവാഹം കഴിപ്പിക്കുന്നു. താന്‍ ഇതുവരെ ഡോക്ടര്‍മുതല്‍ ബിസിനസ്സുകാരെ വരെ വിവാഹം ചെയ്തിട്ടുണ്ടെന്നും ഒത്തിരി തവണയാണ് വിവാഹിതയായതെന്നും ഇനി ശരിക്കും വിവാഹിതയാവുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement