ഞങ്ങളുടെ സ്വഭാവം വളരെ വ്യത്യസ്തമാണ്, തമാശ എന്താണെന്ന് പോലും അദ്ദേഹത്തിനറിയില്ല, റെയ്ഡ് വന്നപ്പോള്‍ ശരിക്കും പേടിച്ചുപോയി, ഷീലു എബ്രഹാം പറയുന്നു

672

വളരെ പെട്ടെന്ന് തന്നെ മലയാളി പേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഷീലു എബ്രഹാം. ആടുപുലിയാട്ടം, ഷീ ടാക്‌സി, പുതിയ നിയമം, എന്നീ ചിത്രങ്ങളിലൂടെ ആണ് ഷീലു പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഷീലു.

നഴ്‌സിങ് മേഖലയില്‍ നിന്നാണ് ഷീലു അഭിനയ ലോകത്തേക്ക് വന്നത്. അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് ഷീലു എന്ന് താരം തെളിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തു.

Advertisements

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് ഷീലു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ ഷീലു. തന്റെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയാണെന്ന് ഷീലു പറഞ്ഞു.

Also Read: ആ വീഡിയോകൾ ഒരിക്കലുംഅനുജൻ കാണരുത് അവൻ അത് കാണുന്നത് എനിക്ക് സഹിക്കാൻ ആവില്ല: കുറ്റബോധത്തോടെ സണ്ണിലിയോൺ

നഴ്‌സിങ് മേഖല ഉപേക്ഷിച്ചുവെങ്കിലും അതിനോട് ഇപ്പോഴും മനസ്സുകൊണ്ട് നല്ല അടുപ്പമുണ്ട് . ഒരു അവസരം തേടിയെത്തിയാല്‍ ഇനിയും ചെയ്യും. നിര്‍മ്മാണത്തേക്കാളും തനിക്ക് അഭിനയിക്കാനാണ് ഇഷ്ടമെന്നും ഭര്‍ത്താവിന്റെ കൈയ്യില്‍ പണം ഉള്ളതു കൊണ്ട് ഭാര്യയ്ക്ക് അഭിനയിക്കാന്‍ സിനിമ ചെയ്യുന്നുവെന്നാണ് പലരും പറയുന്നതെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെ പറയുന്നത് മണ്ടത്തരമാണ്. കളയാന്‍ വേണ്ടിയല്ല കാശുണ്ടാക്കുന്നത്. അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് കാശുണ്ടാക്കുന്നതെന്നും സോളോ ആളാണ് തങ്ങള്‍ ചെയ്ത ബിഗ് ബഡ്ജറ്റ് സിനിമ എന്നും 12കോടിയാണ് ചെലവായത് അതില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ തന്നെ കാണാന്‍ പോലും ഇല്ലെന്നും ഷീലു കൂട്ടിച്ചേര്‍ത്തു.

Also Read: 12 വർഷം സത്യൻ അന്തിക്കാട് മോഹൻലാലിനോട് പിണങ്ങി ഇരുന്നതിന്റെ കാരണം എന്താണെന്ന് അറിയാമോ

തങ്ങള്‍ ചെയ്ത സിനിമ ഒന്നും പെട്ടിക്കുള്ളില്‍ ഇരിക്കേണ്ടി വന്നിട്ടില്ല. കമ്പനി നഷ്ടമില്ലാതെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും തന്റെ മേഖലയാണ് സിനിമയെന്നും അദ്ദേഹം പക്കാ ബിസിനസ് മാനാണെന്നും ഷീലു പറയുന്നു.

തങ്ങളുടെ സ്വഭാവം വളരെ വ്യത്യസ്തമാണ്. നോര്‍ത്തും സൗത്തും പോലെയാണ്. അദ്ദേഹം തമാശ എന്താണെന്ന് പോലും അറിയാത്ത ആളാണെന്നും താന്‍ അത്യാവശ്യം കോമഡിയോക്കെ പറയുമെന്നും ഐടി റെയ്ഡ് വന്നപ്പോള്‍ തങ്ങള്‍ ശരിക്കും ടെന്‍ഷനായിപ്പോയിരുന്നുവെന്നും ഇപ്പോഴും പ്രോസസിങ് നടക്കുകയാണെന്നും ഷീലു പറഞ്ഞു.

Advertisement