രക്തം വാര്‍ന്നൊഴുകുമ്പോഴും ചോരയില്‍ ചവിട്ടി നൃത്തം ചെയ്യൂ, വൈറലായി നവ്യയുടെ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റ്

214

കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.

Advertisements

പിന്നീട് നിരവദി ചിത്രങ്ങളിലൂടെ നവ്യ ആരാധകരുടെ പ്രിയപ്പെട്ട നടിയായി. വിവാഹശേഷം സിനിമ വിട്ട നവ്യ പിന്നീട് റിയാലിറ്റ് ശോജഡ്ജായും നര്‍ത്തകിയായും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിലും സജീവമാവുകയാണ് താരം.

Also Read: ഒരു മൂലക്ക് പോയി ഇരിക്കേണ്ടി വരും, വലിയ പ്രാധാന്യമൊന്നും കിട്ടില്ല, ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാത്തിനെ കുറിച്ച് തുറന്നുപറഞ്ഞ് നയന്‍താര

അവസാനമായി താരത്തിന്റേതായി ഒരുങ്ങിയ ചിത്രം ജാനകി ജാനേ ആയിരുന്നു. ഇപ്പോള്‍ വന്‍വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് താരം. ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്നും നവ്യ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൈപ്പറ്റിയെന്ന തുറന്നുപറച്ചിലാണ് താരത്തെ വിവാദത്തിലാക്കിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ നവ്യ പുതുതായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഒരു നൃത്ത വീഡിയോയാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിങ്ങള്‍ തകര്‍ന്നിരിക്കുമ്പോഴും നൃത്തം ചെയ്യൂ എന്ന കവിതാശകലം കുറിച്ചുകൊണ്ടായിരുന്നു താരം വീഡിയോ പങ്കുവെച്ചത്.

Also Read: ആ ഹിറ്റ് ജോഡികള്‍ വീണ്ടും, വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിയും സീമ്രാനും ഒന്നിക്കുന്നു, ആരാധകര്‍ കാത്തിരിപ്പില്‍

തകര്‍ന്നിരിക്കുമ്പോഴും നിങ്ങള്‍ നൃത്തം ചെയ്യൂ. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവില്‍ കെട്ടിയ ബാന്‍ഡേജ് നനഞ്ഞ് കുതിര്‍ന്ന് രക്തം വാര്‍ന്നൊഴുകുമ്പോഴും ചോരയില്‍ ചവിട്ടി നൃത്തം ചെയ്യൂ എന്നുമായിരുന്നു നവ്യ വീഡിയോക്കൊപ്പം കുറിച്ചത്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ടാഗ് ലൈനോടുകൂടിയായിരുന്നു പോസ്റ്റ്.

Advertisement