ആ ഹിറ്റ് ജോഡികള്‍ വീണ്ടും, വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിയും സീമ്രാനും ഒന്നിക്കുന്നു, ആരാധകര്‍ കാത്തിരിപ്പില്‍

123

ഒരു കാലത്ത് തമിഴിലെ ഹിറ്റ് ജോഡികളായിരുന്നു ഭാഗ്യ ജോഡികളായിരുന്നു വിജയിയും സ്രിമാനും. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റുകള്‍ തന്നെയായിരുന്നു.

Advertisements

വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും ഇവര്‍ ഒന്നിക്കുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംവിധായകന്‍ വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ വിജയ് ചിത്രത്തിലാണ് നായികയായി സീമ്രാനെത്തുന്നത്.

Also Read:നിയമപുസ്തകങ്ങള്‍ക്കിടയില്‍ മോഹന്‍ലാല്‍, നേരിന്റെ പുത്തന്‍ വിശേഷങ്ങളുമായി താരം

എന്നാല്‍ ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല. നടി ജ്യോതികയായിരുന്നു ആദ്യം ഈ കഥാപാത്രം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

എന്നാല്‍ ജ്യോതിക ഈ പ്രൊജക്ട് ഏറ്റെടുത്തില്ല. ഇതിന് പിന്നാലെയാണ് സീമ്രാനിലേക്ക് സിനിമ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ആറ് സിനിമകളിലാണ് വിജയിയും സീമ്രാനും ഒന്നിച്ചെത്തിയത്.

Also Read:മോഹന്‍ലാലിന് അക്കിടി പറ്റും, ദിലീപിന് ദോഷസമയം, കാവ്യക്ക് ഭര്‍തൃയോഗമില്ല, വൈറലായി സെലിബ്രിറ്റികളുടെ ഭാവി പ്രവചനം

നേര്‍ക്കുനേര്‍, വണ്‍സ് മോര്‍, തുള്ളാതമനവും തുള്ളും, യൂത്ത്, ഉദയ, പ്രിയമാനവളേ തുടങ്ങിയ ചിത്രങ്ങളിലായിരുന്നു വിജയിയും സീമ്രാനും ഒന്നിച്ച് അഭിനയിച്ചത്. വിജയിയാണ് തന്റെ ഇഷ്ടതാരമെന്ന് നേരത്തെ സീമ്രാന്‍ പറഞ്ഞിരുന്നു.

Advertisement