ഒരു മൂലക്ക് പോയി ഇരിക്കേണ്ടി വരും, വലിയ പ്രാധാന്യമൊന്നും കിട്ടില്ല, ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാത്തിനെ കുറിച്ച് തുറന്നുപറഞ്ഞ് നയന്‍താര

557

മനസ്സിനക്കരെ എന്ന സിനിമയിലൂടെ സത്യന്‍ അന്തിക്കാട് കൈപ്പിടിച്ച് അഭിനയത്തിലേക്ക് കൊണ്ടുവന്ന നടിയാണ് നയന്‍താര. ശാലീന സുന്ദരിയായി സിനിമയിലേക്ക് വന്ന താരം തമിഴിലേക്ക് കടന്നതോടെ ഗ്ലാമറസായി അഭിനയിക്കാന്‍ തുടങ്ങി. വന്‍ വിമര്‍ശനങ്ങളാണ് ആ കാലത്ത് നയന്‍താരയെ തേടിയെത്തിയത്.

Advertisements

പക്ഷേ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് മുന്നോട്ട് പോകാന്‍ താരത്തിന് സാധിച്ചു. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ ഐക്കണായാണ് നയന്‍താര അറിയപ്പെട്ടിരുന്നത്. പിന്നീട് അത് ലേഡി സൂപ്പര്‍സ്റ്റാറാക്കാന്‍ ചെറുതായി ഒന്നുമല്ല അവര്‍ പരിശ്രമിച്ചത്.

Also Read: ആ ഹിറ്റ് ജോഡികള്‍ വീണ്ടും, വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിയും സീമ്രാനും ഒന്നിക്കുന്നു, ആരാധകര്‍ കാത്തിരിപ്പില്‍

സിനിമാ മേഖലയില്‍ പിടിച്ച് നില്ക്കാന്‍ കുറച്ചധികം അവര്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. തന്റെ കരിയറില്‍ വീഴ്ച്ചകള്‍ സംഭവിച്ചപ്പോള്‍ പോലും തകരാതെ മുന്നോട്ട് പോകാന്‍ അവര്‍ കാണിച്ച ധൈര്യംക്കൊണ്ടാണ് ഇന്നവര്‍ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്നത് തന്നെ.

നയന്‍താര തന്റെ സിനിമകളുടെ ഓഡിയോ ലോഞ്ചിന് പങ്കെടുക്കാനെത്താറില്ല. ഇപ്പോഴിതാ അതിന്റെ കാരണം പറയുകയാണ് താരം. പലപ്പോഴും ഓഡിയോ ലോഞ്ചുകളില്‍ സിനിമാക്കാര്‍ക്ക് പ്രാധാന്യം ലഭിക്കാറില്ലെന്നും എതെങ്കിലും മൂലക്ക് പോയി ഇരിക്കേണ്ടി വരുമെന്നും താരം പറയുന്നു.

Also Read: നിയമപുസ്തകങ്ങള്‍ക്കിടയില്‍ മോഹന്‍ലാല്‍, നേരിന്റെ പുത്തന്‍ വിശേഷങ്ങളുമായി താരം

സ്ത്രീകള്‍ക്ക് തന്റെ തുടക്കകാലത്ത് സിനിമയില്‍ വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ലെന്നും അതെന്തുകൊണ്ടാണെന്ന് താന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും ഓഡിയോ ലോഞ്ചിനൊന്നും പോയാല്‍ നായികമാര്‍ക്ക് വലിയ പ്രാധാന്യമൊന്നുമുണ്ടാവില്ലെന്നും ഇടക്കൊക്കെ നമ്മളെ പറ്റി സംസാരിക്കുകയുള്ളൂവെന്നും താരം പറയുന്നു.

Advertisement