Home Entertainment Celebrities

എന്നെ മാത്രം കുറ്റം പറയുന്നത് എന്തിനാ, ചേച്ചി ബിക്കിനി ഷൂട്ട് ചെയ്യുമോ എന്ന് പലരും ഇങ്ങോട്ടാണ് ചോദിക്കുന്നത്, നിമിഷ ബിജോ പറയുന്നു

552

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരം ആണ് ഇന്ന് നിമിഷ ബിജോ. മോഡലിംഗ് രംഗത്തില്‍ കൂടി ആണ് താരം കൂടുതല്‍ പ്രശസ്തി നേടിയത്. നിരവധി നല്ല ഫോട്ടോഷൂട്ടുകള്‍ ആണ് നിമിഷ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്.

Advertisements

പലപ്പോഴും ബോള്‍ഡ് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ ഉള്ള ചിത്രങ്ങള്‍ ആണ് താരം ആരാധകരുമായി പങ്കുവെയ്ക്കാ റുള്ളത്. നിമിഷയുടെ പല ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദം ആയിട്ടുണ്ട്. ആറന്‍മുള പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറി താരം ഫോട്ടോഷൂട്ട് നടത്തിയത് വലിയ വിവാദം ആയിരുന്നു.

Also Read: വിജയിയെ റോഡില്‍ നിര്‍ത്തി ഷൂട്ട് ചെയ്യാന്‍ കഴിയില്ലല്ലോ, ലിയോയുടെ ഷൂട്ട് മൂന്നാറില്‍ നിന്നും കാശ്മീരിലേക്ക് മാറ്റിയതിന്റെ കാരണം തുറന്നുപറഞ്ഞ് ലോകേഷ് കനകരാജ്

ഈ സംഭവത്തില്‍ നിമിഷ ബിജോ നിയമ നടപടികള്‍ നേരിടുകയും ചെയ്തിരുന്നു. സിനിമകളിലും സീരിയലുകളിലും സജീവമായി മുന്നേറുന്ന താരം ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് താരം ഇത്തവണത്തെ പുലിക്കളിക്കും പെണ്‍പുലിയായി എത്തിയിരുന്നു.

ഇപ്പോഴിതാ ബിക്കിന് ഫോട്ടോഷൂട്ടിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ബിക്കിനി ഷൂട്ട് ചെയ്യാന്‍ ഒത്തിരി അവസരങ്ങള്‍ വന്നിരുന്നുവെന്നും താത്പര്യമില്ലാത്തതിനാലാണ് അതൊന്നും സ്വീകരിക്കാതിരുന്നതെന്നും നിമിഷ പറയുന്നു.

Also Read: ആ കാര്യത്തില്‍ ഞാന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഏഴയലത്ത് പോലും എത്തില്ല, ഒരുപാട് പടങ്ങള്‍ ഒന്നിച്ച് വരുന്നതൊക്കെ വലിയ കാര്യം; മനസ്സുതുറന്ന് ടൊവിനോ തോമസ്

താന്‍ ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇനി തനിക്ക് കഷ്ടപ്പെടാന്‍ സമയമില്ലെന്നും ജീവിതം ആസ്വദിക്കണമെന്നും തനിക്ക് എതിരെ വരുന്ന നെഗറ്റീവ് കമന്‌റുകളൊന്നും താന്‍ കണക്കിലെടുക്കാറില്ലെന്നും താന്‍ ജാതിയിലും മതത്തിലും വിശ്വസിക്കുന്നില്ലെന്നും മനുഷ്യനിലാണ് വിശ്വസിക്കുന്നതെന്നും നിമിഷ പറയുന്നു.

താന്‍ എപ്പോഴും ഹാപ്പിയായി നടക്കുന്നത് എങ്ങനെയാണ് എന്ന് പലരും ചോദിക്കാറുണ്ട്. വീട്ടിലെ കാര്യങ്ങളും ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങളും നോക്കുന്നതിനിടയില്‍ നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സമയം മാറ്റിവെക്കണമെന്നും ജീവിതം മാക്‌സിമം എന്‍ജോയ് ചെയ്യണമെന്നുമാണ് താന്‍ അവരോട് പറയുന്നതെന്നും നിമിഷ പറയുന്നു.

താന്‍ ആദ്യമൊക്കെ സാധാരണ വീഡിയോകളാണ് ചെയ്യാറുള്ളത്. എന്നാല്‍ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ലെന്നും അതിന് ശേഷമാണ് എക്‌സ്‌പോസ്ഡ് ആയിട്ടുള്ള വീഡിയോയും ഫോട്ടോകളും ചെയ്യുന്നതെന്നും പലരും തന്നോട് ബിക്കിനി ഷൂട്ട് ചെയ്യുമോ എന്ന് ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ ബിജോ ചേട്ടനും അതില്‍ താത്പര്യമില്ലെന്നും നിമിഷ പറയുന്നു.

Advertisement