സ്വകാര്യ ചടങ്ങില്‍ ഒന്നിച്ചെത്തിയെന്ന് വാര്‍ത്തകള്‍, പ്രമുഖ ക്രിക്കറ്റ് താരവുമായി പൂജ ഹെഗ്‌ഡെ പ്രണയത്തില്‍

387

വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായ താരസുന്ദരിയാണ് നടി പൂജ ഹെഗ്‌ഡെ. തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യം കൂടിയ നായികമാരില്‍ ഒരാളായിരുന്നു പൂജ ഹെഗ്‌ഡെ. തമിഴ് ചിത്രം മുഖംമൂടിയിലൂടെയാണ് നടി സിനിമയിലേക്ക് അരങ്ങേറിയത്.

Advertisements

പിന്നീട് പൂജ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് കൂടുതല്‍ സജീവമായത്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ ചിത്രം അല വൈകുന്ദപുരം ലോ (അങ്ങ് വൈകുണ്ടപുരത്ത്) യുടെ വിജയമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്.

Also Read: ആരാണ് മയോനി, അപ്പോള്‍ അമൃതയെവിടെയെന്ന് കമന്റ്, ഗോപി സുന്ദര്‍ നല്‍കിയ മറുപടി ഇങ്ങനെ

അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും തിളങ്ങിയിരുന്നു താരം. ഒരു കാലത്ത് കൈനിറയെ സിനിമകളുണ്ടായിരുന്ന താരത്തിന്റെ കരിയര്‍ ഇപ്പോള്‍ തകര്‍ച്ചയിലാണെന്നാണ് പുറത്തുവരുന്ന വിവരം. തുടര്‍ച്ചയായി മിക്ക സിനിമകളും പരാജയപ്പെട്ടതോടെയാണ് താരത്തിന്റെ കരിയര്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

ഇപ്പോഴിതാ പൂജയെ കുറിച്ച് മറ്റൊരു അഭ്യൂഹങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പൂജ ഒരു ക്രിക്കറ്ററുമായി പ്രണയത്തിലാണെന്നും പൂജയും ക്രിക്കറ്റ് താരവും മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ ഒപ്പമെത്തിയിരുന്നുവെന്നാണ് അഭ്യൂഹങ്ങള്‍.

Also Read: ഇവർ തമ്മിൽ ഇത്ര അടുത്ത ബന്ധമുണ്ടോ? അഞ്ജലിയുടെ കുഞ്ഞിനെ കാണാനെത്തി വാണി വിശ്വനാഥ്; എന്താണ് ഇവരുടെ ബന്ധമെന്ന് തിരഞ്ഞ് സോഷ്യൽമീഡിയ

എന്നാല്‍ പൂജയുമായി പ്രണയത്തിലായ ഈ ക്രിക്കറ്റര്‍ ആരാണെന്ന വിവരം ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൂജ ഹെഗ്‌ഡെ ഒരു ക്രിക്കറ്ററെ വിവാഹം കഴിക്കാന്‍ സാധ്യതയെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. അതേസമയം ഇത്തരം അഭ്യൂഹങ്ങളില്‍ പൂജ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement