വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം കിട്ടിയ പൊന്നുമോളാണ്, സിനിമ ഉപേക്ഷിച്ചത് അവള്‍ക്കുവേണ്ടി, തുറന്നുപറഞ്ഞ് കാര്‍ത്തിക കണ്ണന്‍

670

വര്‍ഷങ്ങളായി മലയാള സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് നടി കാര്‍ത്തിക കണ്ണന്‍. സിനിമകളേക്കാള്‍ സീരിയലുകളിലാണ് നടി കൂടുതലും അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ ആദ്യ മെഗാ സീരിയലിലെ നായിക കൂടിയാണ് കാര്‍ത്തിക കണ്ണന്‍.

Advertisements

നിരവധി കുടുംബ പ്രേക്ഷകരായ ആരാധകരും താരത്തിന് ഉണ്ട്. ഇന്ന് മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കാര്‍ത്തിക. കാര്‍ത്തിക പല അഭിമുഖങ്ങളിലും തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്.

Also Read: ആരാണ് മയോനി, അപ്പോള്‍ അമൃതയെവിടെയെന്ന് കമന്റ്, ഗോപി സുന്ദര്‍ നല്‍കിയ മറുപടി ഇങ്ങനെ

ഇപ്പോഴിതാ അഭിനയത്തെ കുറിച്ചും തന്റെ ജീവിതത്തെ കുറിച്ചും കാര്‍ത്തിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ ഈ മേഖലയില്‍ മുപ്പത് വര്‍ഷത്തിലേറെയായി സജീവമാണെന്നും അഭിനയത്തിനൊപ്പം താന്‍ ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും കാര്‍ത്തിക പറയുന്നു.

പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. ഇന്ന് ഭര്‍ത്താവ് തനിക്ക് എല്ലാത്തിനും പിന്തുണ നല്‍കാറുണ്ടെന്നും ഒരുമാസം മുപ്പത് ദിവസവും തനിക്ക് ഷൂട്ട് ഉണ്ടാവാറുണ്ട്. ,സിനിമയിലും അവസരം ലഭിക്കുന്നുണ്ടെന്നും എന്നാല്‍ മക്കളെ പിരിയാന്‍ തോന്നാത്തതുകൊണ്ട് എല്ലാം ഉപേക്ഷിക്കുകയായിരുന്നുവെന്നും കാര്‍ത്തിക പറയുന്നു.

Also Read: ഇവർ തമ്മിൽ ഇത്ര അടുത്ത ബന്ധമുണ്ടോ? അഞ്ജലിയുടെ കുഞ്ഞിനെ കാണാനെത്തി വാണി വിശ്വനാഥ്; എന്താണ് ഇവരുടെ ബന്ധമെന്ന് തിരഞ്ഞ് സോഷ്യൽമീഡിയ

വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകളുണ്ടായത്. ഒരു കുഞ്ഞുണ്ടാവാത്തതില്‍ നേരത്തെ ഒത്തിരി വിഷമിച്ചിരുന്നുവെന്നും സിനിമാഷൂട്ടിന് വരുമ്പോള്‍ കുറേ ദിവസം അവളെ പിരിഞ്ഞിരിക്കേണ്ടി വരുമെന്നും സീരിയല്‍ ഷൂട്ടാവുമ്പോള്‍ എവിടെയും താമസിക്കേണ്ടി വരില്ലെന്നും അതുകൊണ്ടാണ് താന്‍ സിനിമക്ക് പ്രാധാന്യം നല്‍കാത്തതെന്നും കാര്‍ത്തിക പറയുന്നു.

Advertisement