തമിഴ് സിനിമയിലെ സ്ത്രീ ഹാസ്യ താരങ്ങളുടെ പേരെടുത്താല്‍ അതില്‍ മുന്‍പന്തിയിലാണ് കോവൈ സരളയുടെ പേര്. മലയാളിയാണെങ്കിലും തമിഴ് സിനിമകളാലാണ് താരം കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.
സതി ലീലാവതി എന്ന ചിത്രത്തില്‍ കമലഹാസന്റെ നായികയായി എത്തിയത് കോവൈ സരളയായിരുന്നു. 750 ലധികം ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. മലയാളികള്‍ക്കും ഏറെ സുപരിചിതയാണ് നടി.
Also Read: ആരാണ് മയോനി, അപ്പോള്‍ അമൃതയെവിടെയെന്ന് കമന്റ്, ഗോപി സുന്ദര്‍ നല്‍കിയ മറുപടി ഇങ്ങനെ
നിറം എന്ന ഒറ്റച്ചിത്രം മതി സരളയെ ഓര്‍ക്കാന്‍. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് സരള സിനിമയിലെത്തിയത്. എന്നാല്‍ 61 വയസ്സുള്ള താരം ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ല. അവിവാഹിതയാണ് സരള. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സരള പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
നേരത്തെ തന്നെ വിവാഹത്തിന് താത്പര്യമില്ല. മനുഷ്യര്‍ എങ്ങനെയാണെങ്കിലും ഒറ്റക്ക് തന്നെ ജീവിക്കണം. കല്യാണം കഴിഞ്ഞവരെ കാണുമ്പോള്‍ അയ്യോ, പാവം, കഷ്ടപ്പെടുന്നല്ലോ, എന്നൊക്കെ തനിക്ക് തോന്നുമെന്നും താന്‍ വിവാഹത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും സരള പറയുന്നു.
ചെറുപ്പത്തിലേ താന്‍ വളരെ ലക്ഷ്യബോധത്തോടെയാണ് വളര്‍ന്നതെന്നും സരള പറയുന്നു. നാല് സഹോദരിമാരടങ്ങുന്ന കുടുംബത്തിലെ മൂത്ത മകളായിരുന്നു സരള. കുടുംബത്തിന് വേണ്ടിയാണ് സരള ഇതുവരെ ജീവിച്ചതെന്നും കുടുംബത്തിലെ അവസ്ഥ കാരണമാണ് താരം സിനിമയിലെത്തിയതെന്നും വാര്‍ത്തകളുണ്ട്.