ആരാണ് മയോനി, അപ്പോള്‍ അമൃതയെവിടെയെന്ന് കമന്റ്, ഗോപി സുന്ദര്‍ നല്‍കിയ മറുപടി ഇങ്ങനെ

14207

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിയാകനം ഗായകനുമാണ് ഗോപി സുന്ദര്‍. മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷുമായുള്ള ഗോപിസുന്ദറിന്റെ വിവാഹം വലിയ വാര്‍ത്ത ആയിരുന്നു. വര്‍ഷങ്ങളായി ഗായിക അഭയ ഹിരണ്‍മയിയും ആയി ലിവിങ് ടുഗദര്‍ ജീവിതം നയിച്ചതിന് ശേഷം അടുത്തിടെയായിരുന്നു ഇരുവരും പിരിഞ്ഞത്.

Advertisements

അതിന് ശേഷമായാണ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് അമൃത സുരേഷ് എത്തിയത്. അതിനും മുമ്പ് ഭാര്യ പ്രിയയെയും രണ്ടുമക്കളേയും തഴഞ്ഞാ യിരുന്നു ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി അടുത്തത്. അമൃതാ സുരേഷ് ആവട്ടെ നടന്‍ ബാലയും ആയുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് ഗോപി സുന്ദറുമായി അടുത്തത്.

Also Read: കിങ് ഖാന്റേത് വമ്പന്‍ തിരിച്ചുവരവ്, ഒരു വര്‍ഷത്തില്‍ രണ്ട് 1000കോടി ചിത്രവുമായി ഷാരൂഖ് ഖാന്‍

ഗോപിസുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ഇവരുടെ പഴയ ചരിത്രം ചികഞ്ഞു കൊണ്ട് നിരവധി പേരാണ് വിമര്‍ശനവും ആയി എത്തിയത്. അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം ശരിവെക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് അടുത്തിടെയായി ഇരുവരും പങ്കുവെക്കുന്നത്.

അടുത്തിടെയായി ഗോപി സുന്ദര്‍ പങ്കുവെക്കുന്ന പോസ്റ്റുകളിലെല്ലാം മയോനി എന്ന ഗായികയെയാണ് ടാഗ് ചെയ്യുന്നത്. പ്രിയ നായരുടെ പ്രൊഫൈലാണിത്. പ്രിയ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റുകളെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ മയോനിയെ കുറിച്ച് ഒരാള്‍ കമന്റിലൂടെ ഗോപി സുന്ദറിനോട് ചോദിച്ചിരിക്കുകയാണ്.

Also Read: ഇനിയും നോ പറയാനാകില്ല; ഒടുവിൽ പ്രേക്ഷകർ കാത്തിരുന്ന വാർത്തയെത്തി; പുതിയ വിശേഷം പങ്കിട്ട് മേതിൽ ദേവിക; ആശംസാ പ്രവാഹം!

എന്തുകൊണ്ടാണ് ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ അമൃതയെ കാണാത്തത് എന്നും മയോനിയെ മാത്രം ടാഗ് ചെയ്യുന്നത് എന്തുകൊണ്ടാണെന്നുമായിരുന്നു കമന്റ്. ഇതിന് മറുപടി നല്‍കി ഗോപി സുന്ദറും രംഗത്തെത്തിയിട്ടുണ്ട്. മറന്നുപോയി എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ഓര്‍മ്മക്കുറവിന് വലിയ ചന്ദനാദി നല്ലതാണെന്നായിരുന്നു ഇതിന് വന്ന മറുപടി.

Advertisement