കിങ് ഖാന്റേത് വമ്പന്‍ തിരിച്ചുവരവ്, ഒരു വര്‍ഷത്തില്‍ രണ്ട് 1000കോടി ചിത്രവുമായി ഷാരൂഖ് ഖാന്‍

143

ബോളിവുഡ് സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംഷയോടെ കാലങ്ങളായി കാത്തിരുന്ന ചിത്രമാണ് ജവാന്‍. സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തിയ്യേറ്ററുകളിലെത്തിയത്. പ്രമുഖ സംവിധായകന്‍ ആറ്റ്‌ലിയാണ് ജവാന്‍ സംവിധാനം ചെയ്തത്.

Advertisements

ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ജവാന്‍, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്ഷനായിരുന്നു ജവാന്‍ നേടിയത്. തിയ്യേറ്ററുകളിലെത്തി ആദ്യ ദിവസം ആഗോള കളക്ഷന്‍ 129.6 കോടിയാണ് ചിത്രം നേടിയത്.

Also Read: തന്റേടവും കഴിവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്; അന്ന് എഴുന്നേറ്റ് നിന്നത് കൊള്ളാരുന്നെന്ന് പറഞ്ഞു; പിണറായി വിജയനെ വിളിച്ചിരുന്നെന്ന് ഭീമൻ രഘു

ഈ വര്‍ഷം പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചി്ത്രം പഠാന്റെ റെക്കോര്‍ഡും ജവാന്‍ തകര്‍ത്തിരിക്കുകയാണ്. തിയ്യേറ്ററുകളിലെ രണ്ടാം ദിവസം ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബില്‍ കയറിയതായി ആറ്റ്ലി അറിയിച്ചിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 1000കോടി ക്ലബ്ബില്‍ കയറിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ഇതുവരെ ജവാന്‍ 10094.92 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റ്‌ലി തന്നെയാണ് ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ ഒരുവര്‍ഷം പുറത്തിറങ്ങിയ രണ്ട് ചിത്രം 1000കോടി നേടിയ ആദ്യ ഇന്ത്യന്‍ സിനിമാതാരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിരിക്കുകയാണ് ഷാരൂഖ് ഖാന്‍.

Also Read: ഇനിയും നോ പറയാനാകില്ല; ഒടുവിൽ പ്രേക്ഷകർ കാത്തിരുന്ന വാർത്തയെത്തി; പുതിയ വിശേഷം പങ്കിട്ട് മേതിൽ ദേവിക; ആശംസാ പ്രവാഹം!

ഷാരൂഖ് ഖാന്റെ പത്താന്‍ 1050 കോടി കളക്ഷനായിരുന്നു നേടിയത്. ഇതിന് മുമ്പ് തിയ്യേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രങ്ങളെല്ലാം പാരാജയത്തിന്റെ പടുകുഴികളിലേക്ക് വീണിരുന്നു. അതിന് ശേഷം ബ്രേക്കെടുത്ത താരം വമ്പന്‍ തിരിച്ചുവരവ് തന്നെയായിരുന്നു നടത്തിയത്.

Advertisement