തന്റേടവും കഴിവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്; അന്ന് എഴുന്നേറ്റ് നിന്നത് കൊള്ളാരുന്നെന്ന് പറഞ്ഞു; പിണറായി വിജയനെ വിളിച്ചിരുന്നെന്ന് ഭീമൻ രഘു

125

വില്ലൻ വേഷങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ഭീമൻ രഘു. ചങ്ങാനാശ്ശേരി സ്വദേശിയായ ഭീമൻ രഘുവിന്റെ യഥാർത്ഥ പേര് രഘു ദാമോദരൻ എന്നാണ്. ഇതിനോടകം 400 ൽ അധികം സിനിമകളുടെ ഭാഗമായി.

രാഷ്ട്രീയത്തിലും പയറ്റാനിറങ്ങിയ താരം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പരാജയപ്പെട്ട് സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്ന താരം ഈയടുത്ത് ബിജെപി വിട്ട് സിപിഎമ്മിലെത്തിയിരുന്നു. സിപിഎമ്മിനെ വാഴ്ത്താനും താരം മറന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിനെത്തിയ ഭീമൻ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം തീരും വരെ എഴുന്നേറ്റ് നിന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് ചർച്ചയാകുന്നത്. ‘മിസ്റ്റർ ഹാക്കർ’ എന്ന സിനിമയുടെ പ്രമോഷനായാണ് പാർട്ടി കൊടിയുമായി ഭീമൻ രഘു എത്തിയത് വൈറലായിരുന്നു. കൂടാതെ, മൂവി മാൻ എന്ന യുട്യൂബ് ചാനലിന് ഭീമൻ രഘു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധ നേടുകയാണ്.

ALSO READ- ഇവർ തമ്മിൽ ഇത്ര അടുത്ത ബന്ധമുണ്ടോ? അഞ്ജലിയുടെ കുഞ്ഞിനെ കാണാനെത്തി വാണി വിശ്വനാഥ്; എന്താണ് ഇവരുടെ ബന്ധമെന്ന് തിരഞ്ഞ് സോഷ്യൽമീഡിയ

താൻ അന്ന് മുഖ്യമന്ത്രി എന്ന നിലയിൽ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റതാണ്. പുറകിൽ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് ഞാൻ എഴുന്നേറ്റുനിന്നതെന്ന് താരം പറഞ്ഞു.

എന്റെ സംസ്‌കാരമാണ് ഞാൻ അവിടെ കാണിച്ചത്. ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് വില കൽപ്പിക്കുന്നില്ല. ആ സംഭവത്തിന് ശേഷം സഖാവിനെ വിളിച്ചിരുന്നു. ഒന്നും പറഞ്ഞില്ല. എവിടെ ഉണ്ടെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഷൂട്ടിംഗിന്റെ തിരക്കിലാണെന്ന്. ആ കൊള്ളാരുന്ന് കേട്ടോ. അത്രയെ പറഞ്ഞുള്ളൂ എന്നും ഭീമൻ രഘു വെളിപ്പെടുത്തി.

ALSO READ-ഇനിയും നോ പറയാനാകില്ല; ഒടുവിൽ പ്രേക്ഷകർ കാത്തിരുന്ന വാർത്തയെത്തി; പുതിയ വിശേഷം പങ്കിട്ട് മേതിൽ ദേവിക; ആശംസാ പ്രവാഹം!

വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും ഭീമൻ രഘുവിന്റെ പറഞ്ഞു. പല രീതിയും പല ഭാവത്തിലും പല രൂപത്തിലും ഭരിക്കാൻ കഴിയുന്ന ആളാണ് പിണറായി വിജയൻ. ഒരു കാഴ്ചപ്പാടുള്ള കേരളത്തിലെ അഴിമതിയില്ലാത്ത നേതാവാണ് പിണറായി വിജയൻ. ആദ്യത്തെ അഞ്ച് വർഷം കഴിഞ്ഞു. ജനങ്ങൾ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. മൂന്നാമതും പിണറായി സർക്കാർ തന്നെ കേരളത്തിൽ വരും.

പിണറായി സർക്കാർ ചെയ്യുന്നതെല്ലാം നല്ല കാര്യങ്ങളാണെന്നും പിണറായി വിജയന്റെ ശൈലി എനിക്കും വന്നുപോകും. നേരെ വാ നേരോ പോ, അതാണ് മുഖ്യമന്ത്രിയുടെ ശൈലി.

ഇത്രയും തന്റേടവും കഴിവും വിവരവും വിദ്യാഭ്യാസവുമുള്ള ഒരാളാണ് കേരളം ഭരിക്കുന്നത്. അദ്ദേഹത്തിന്റെ കൂട്ടത്തിലും അദ്ദേഹത്തിന്റെ പാർട്ടിയിലും ഒരു ഭാഗമാകാൻ സാധിച്ചത് ഭാഗ്യമാണെന്നും ഭീമൻ രഘു പറഞ്ഞു.

Advertisement