ഇവർ തമ്മിൽ ഇത്ര അടുത്ത ബന്ധമുണ്ടോ? അഞ്ജലിയുടെ കുഞ്ഞിനെ കാണാനെത്തി വാണി വിശ്വനാഥ്; എന്താണ് ഇവരുടെ ബന്ധമെന്ന് തിരഞ്ഞ് സോഷ്യൽമീഡിയ

431

തെന്നിന്ത്യൻ സിനിമയിലെ തൊണ്ണൂറുകളിലെ തന്റേടിയായ പെൺ കഥാപാത്രങ്ങളുടെ പ്രതിരൂപം ആയിരുന്നു നടി വാണി വിശ്വനാഥ്. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരവും ആയിരുന്നു വാണി വിശ്വനാഥ്.

മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം വാണി കാഴ്ചവെച്ചിട്ടുണ്ട്. മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ലയാള സിനിമയിലെ തന്നെ വില്ലൻ നടൻ ആയിരുന്ന ബാബുരാജിനെ ആണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്. അതിന് ശേഷം സിനിമയിൽ സജീവമല്ല താരം.

Advertisements

അതേസമയം മലയാള സിനിമയിൽ ഒരു തരത്തിലും തനിക്ക് അവഗണന നേരിടേണ്ടി വന്നിട്ടില്ല. സിനിമയിൽ നിന്നും ഇടവേള എടുത്തത് തന്റെ സ്വന്തം തീരുമാനത്തെ തുടർന്നായിരുന്നുവെന്നും വാണി പറഞ്ഞു.

ഇപ്പോഴിതാ വാണി വിശ്വനാഥ് നടി അഞ്ജലിയുടെ കുഞ്ഞിനെ കാണാൻ എത്തിയ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ചിത്രമാണ് വൈറലാവുന്നത്.

ALSO READ- വേറെ കുടുംബത്തിലേക്ക് പോകുമ്പോൾ പാചകം പഠിക്കേണ്ടേയെന്ന് ചോദ്യം; സ്വയം വെള്ളം തിളപ്പിച്ച് കുടിക്കാനുള്ള വഴി എനിക്കറിയാമെന്ന് കൽപനയുടെ മകൾ

അഞ്ജലിയും ഭർത്താവ് ശരത്തും തങ്ങളുടെ ഇൻസ്റ്റഗ്രം പേജിലൂടെയാണ് വാണി വിശ്വനാഥ്, അഞ്ജലിയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ അഞ്ജലിയും വാണിയും തമ്മിലുള്ള ബന്ധമെന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്.

നേരത്തെ സുന്ദരി എന്ന സീരിയലിലെ സുന്ദരി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഞ്ജലി പ്രശസ്തയായത്. ഈ സീരിയലിന്റെ സഹസംവിധായകനായ ശരത്ത് ലാലിനെയാണ് അഞ്ജലി പ്രണയിച്ച് വിവാഹം ചെയ്തതും.

ALSO READ- ഇനിയും നോ പറയാനാകില്ല; ഒടുവിൽ പ്രേക്ഷകർ കാത്തിരുന്ന വാർത്തയെത്തി; പുതിയ വിശേഷം പങ്കിട്ട് മേതിൽ ദേവിക; ആശംസാ പ്രവാഹം!

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് രണ്ടു പേരും വിവാഹം ചെയ്തതോടെ നടിയെ സീരിയലിൽ നിന്ന് പുറത്താക്കുകയായിരുന്നു. അതുവരെ അഭിനയിച്ചതിന്റെ പ്രതിഫലം പോലും തന്നില്ലെന്ന് പറഞ്ഞ് ശരത്തും അഞ്ജലിയും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതും വലിയ വാർത്തയായിരുന്നു. പിന്നീട് പ്രശ്നങ്ങൾ എല്ലാം ഒത്തു തീർപ്പാക്കി. ഗർഭിണിയായതോടെ അഞ്ജലിയുടെ കുടുംബവും എല്ലാം മറന്ന ്അഞ്ജലിയെ സ്വീകരിച്ചിരുന്നു.

താനിപ്പോൾ സന്തുഷ്ടയാണെന്ന് അഞ്ജലി പറയുന്നുണ്ട്. വിശേഷങ്ങൾ എല്ലാം പങ്കുവച്ച് അഞ്ജലി നിരന്തരം ഇൻസ്റ്റഗ്രാമിൽ എത്താറുമുണ്ട്. പ്രസവ ശേഷവും റീൽസ് വീഡിയോകളിലെല്ലാം സജീവമാണ്.

എങ്കിലും ഇതുവരെ അഞ്ജലിയും വാണി വിശ്വനാഥുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞിട്ടില്ല. സിനിമാ സംവിധാന മേഖലയിലേക്ക് മാറിയ ശരത്ത് ആ വഴി വാണി വിശ്വനാഥിനെ പരിചയപ്പെട്ടതാവുമോ എന്നൊക്കെയാണ് പ്രേക്ഷകരുടെ സംശയം.

Advertisement