ഇനിയും നോ പറയാനാകില്ല; ഒടുവിൽ പ്രേക്ഷകർ കാത്തിരുന്ന വാർത്തയെത്തി; പുതിയ വിശേഷം പങ്കിട്ട് മേതിൽ ദേവിക; ആശംസാ പ്രവാഹം!

2450

മലയാളി നൃത്താസ്വാദകർക്ക് ഏറെ സുപരിചിതയായ നർത്തകിയും നൃത്താധ്യാപികയുമാണ് മേതിൽ ദേവിക. കേരളത്തിൽ മാത്രമല്ല പുറത്തും ദേവികയ്ക്ക് ഒരുപാട് ആരാധകരുണ്ട്. മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്.

നാലു വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയിലും കൽക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ ഡാൻസിനും സ്വർണ മെഡൽ നേടി. 2013ൽ നടൻ മുകേഷുമായുള്ള വിവാഹത്തിനവ് ശേഷം താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവാഹ മോചന വാർത്തയും ദേവിക തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

Advertisements

അതേസമം, സിനിമാ ലോകത്തു നിന്നും നിരവധി തവണ ക്ഷണം ലഭിച്ചെങ്കിലും അഭിനയത്തിലേക്കില്ല എന്ന നിലപാടിലായിരുന്നു ദേവിക. എന്നാൽ ഇപ്പോഴിതാ സിനിമാ ലോകത്തെ ഇനിയും നിരാശപ്പെടുത്താനില്ലെന്ന് പറയുകയാണ് ദേവിക.

ALSO READ- വേറെ കുടുംബത്തിലേക്ക് പോകുമ്പോൾ പാചകം പഠിക്കേണ്ടേയെന്ന് ചോദ്യം; സ്വയം വെള്ളം തിളപ്പിച്ച് കുടിക്കാനുള്ള വഴി എനിക്കറിയാമെന്ന് കൽപനയുടെ മകൾ

വർഷങ്ങൾക്കിപ്പുറം മേതിൽ ദേവിക തന്റെ തീരുമാനം മാറ്റിയിരിക്കുകയാണ്. സംവിധായകൻ വിഷ്ണു മോഹന്റെ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറുകയാണ് നർത്തകിയായ മേതിൽ ദേവിക.

സിനിമാ പ്രവേശനത്തെ കുറിച്ച് ദേവിക പറയുന്നതിങ്ങനെ: ”നമ്മുടെ സൗകര്യവും സമയവും ഏറെ പ്രധാനപ്പെട്ടതാണ് സിനിമയിൽ. നാഷണൽ അവാർഡ് വിന്നറായ വിഷ്ണു മോഹൻ ഇങ്ങനെയൊരു അവസരം തന്നതിൽ സന്തോഷമുണ്ട്. എന്റെ ഡാൻസ് പ്രാക്ടീസും പരിപാടികളുമെല്ലാം പരിഗണിച്ചാണ് അദ്ദേഹം എന്നെ ഈ പ്രൊജക്ടിലേക്ക് ക്ഷണിച്ചത്. ഒരുപാട് സന്തോഷത്തോടെ ഞാൻ ഇത് നിങ്ങളുമായി പങ്കിടുന്നു.”

മേതിൽ ദേവിക ബിജു മേനോന്റെ നായികയായാണ് സിനിമയിൽ അരങ്ങേറുന്നത്. കഥ ഇന്നുവരെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനു മോഹൻ, അനുശ്രീ, നിഖില വിമൽ, ഹക്കിം, സിദ്ദിഖ്, രൺജി പണിക്കർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സിനിമയുടെ പോസ്റ്റും താരങ്ങൾ പങ്കുവെച്ചിരുന്നു.

ALSO READ- ഞാൻ പൃഥ്വിരാജിന്റെ ഫാനായിരുന്നു, ഇപ്പോൾ മല്ലിക സുകുമാരന്റെ ഫാനാണ്; ഫീമെയിൽ മമ്മൂട്ടിയാണ് മല്ലിക സുകുമാരൻ: ധ്യാൻ ശ്രീനിവാസൻ

‘നിങ്ങളുടെ പുതിയ തീരുമാനത്തിന് ആശംസകൾ, ബിഗ് സ്‌ക്രീനിൽ ദേവികയെ കാണാനായി കാത്തിരിക്കുകയായിരുന്നു, നിങ്ങളുടെ കരിയറിലെ പ്രധാന വഴിത്തിരിവായിരിക്കും ഇത്്’- ഇങ്ങനെ നിരവധി ആശംസകളാണ് താരത്തിന് ലഭിക്കുന്നത്.

നൃത്തം മാത്രമാണ് ജീവിതമെന്ന് വെച്ചിരുന്ന മേതിൽ ദേവിക വിഷ്ണു മോഹന്റെ നിർബന്ധം കൂടിയപ്പോഴാണ് തീരുമാനം മാറ്റിയിരിക്കുന്നത്. സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തിരിക്കുകയാണ് ദേവികയെ.

ഞാൻ ഒരു ഗ്ലാമർ നടിയാണ് എന്ന് ഭർത്താവ് തിരിച്ചറിഞ്ഞത് ഹണിമൂണിന് പോകുമ്പോൾ :

Advertisement