ഞാൻ പൃഥ്വിരാജിന്റെ ഫാനായിരുന്നു, ഇപ്പോൾ മല്ലിക സുകുമാരന്റെ ഫാനാണ്; ഫീമെയിൽ മമ്മൂട്ടിയാണ് മല്ലിക സുകുമാരൻ: ധ്യാൻ ശ്രീനിവാസൻ

101

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങൾ ആയിട്ടും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ. തിരക്കു കൾക്ക് ഇടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. ഒപ്പം ബിസിനസ് രംഗത്തും സജീവമാണ് മല്ലിക.

Advertisements

ഇപ്പോഴിതാ മല്ലികയെ കുറിച്ച് സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മല്ലിക സുകുമാരൻ നടൻ മമ്മൂട്ടിയുടെ ഒരു ഫീമെയ്ൽ വേർഷനാണ് എന്നാണ് ധ്യാൻ പറയുന്നത്.

ALSO READ- സ്വപ്നങ്ങൾ വിറ്റു വോട്ടർമാരെ പറ്റിച്ചയാളാണ് ശശി തരൂർ; മണ്ഡലത്തിന് കാൽകാശിന്റെ പോലും സംഭാവന നൽകിയിട്ടില്ല, സമ്പൂർണ പരാജയമെന്ന് കൃഷ്ണ കുമാർ

മുൻപ് താൻ ഒരു പൃഥ്വിരാജ് ഫാൻ ആയിരുന്നെന്നും അദ്ദേഹത്തിന്റെ അമ്മയെ കണ്ടതിന് ശേഷം മല്ലിക സുകുമാരൻ ഫാൻ ആയെന്നും ധ്യാൻ പറയുകയാണ്. എല്ലാ കാര്യത്തിനെക്കുറിച്ചും കൃത്യമായ ധാരണയുള്ള ഒരാളാണ് മല്ലിക സുകുമാരനെന്നും ധ്യാൻ ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിനോട് പറഞ്ഞു.


താൻ മുൻപ് തൊട്ടേ പൃഥ്വിരാജിന്റെ ഡൈ ഹാർട്ട് ഫാനാണ്. ഭയങ്കര ഇഷ്ടമാണ് പുള്ളിയെ. രാജുവേട്ടനും അത് അറിയാവുന്ന കാര്യമാണ്. മല്ലികാമ്മയെ രാജുവേട്ടന്റെ അമ്മ എന്ന രീതിയിലാണ് കണ്ടിരുന്നത്. ഞാൻ ലവ് ആക്ഷൻ ഡ്രാമയുടെ കഥ പറയുന്നതിനു മുൻപേ മല്ലിക ആന്റിയെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ലെന്നും ധ്യാൻ പറയുന്നു.

ALSO READ-മാളവിക ജയറാം പ്രണയത്തിലോ? കൈകൾ കോർത്തിരിക്കുന്ന ചിത്രം പങ്കിട്ട് താരപുത്രി; ചർച്ചകൾ സജീവം

പിന്നീട് ഞാൻ രാജുവേട്ടൻ ഫാൻ എന്നതിൽ നിന്ന് മാറി മല്ലിക സുകുമാരൻ ഫാനായി. കാരണം എന്താണെന്ന് വെച്ചാൽ നടക്കുന്ന എല്ലാ കാര്യങ്ങളെപ്പറ്റിയും അറിവുള്ള ഒരാളാണ് മല്ലിക സുകുമാരൻ. നമ്മൾ മമ്മൂക്കയെ പറ്റി പറയുമല്ലോ, എല്ലാ കാര്യത്തിലും അപ്‌ഡേറ്റഡ് ആണെന്ന്. അതുപോലെ മമ്മൂക്കയുടെ ഒരു ഫീമെയിൽ വേർഷൻ പോലെയുള്ള ആളാണ് മല്ലിക സുകുമാരനെന്നും ധ്യാൻ പറയുന്നു.

എല്ലാ കാര്യത്തിലുമുള്ള അറിവ്, ടോട്ടൽ അപ്‌ഡേറ്റ് ആയിട്ടുള്ള വ്യക്തിയാണ്. അന്ന് രാജുവേട്ടൻ ചെയ്ത സിനിമകളെ പറ്റിയടക്കം തന്നോട് പറഞ്ഞിരുന്നു. അത് എന്താണെന്ന് പറയാൻ പറ്റില്ല, വളരെ പേഴ്സണൽ ആയിട്ട് പറഞ്ഞതാണെന്നം താരം വെളിപ്പെടുത്തി.

ഇന്ദ്രേട്ടന്റെ സിനിമകളെ പറ്റിയും, എല്ലാ കാര്യത്തിനെ കുറിച്ചും കൃത്യമായിട്ടുള്ള ധാരണയുമുണ്ട്. പിന്നെ ആ സ്പിരിറ്റ്, ലൊക്കേഷനിലുള്ള ആന്റിയുടെ എനർജി അതൊക്കെ അടിപൊളിയാണ്. നമുക്ക് വർക്ക് ചെയ്യാൻ തോന്നുന്ന ആൾക്കാരുണ്ടല്ലോ, എന്തും ചെയ്യാൻ റെഡിയായിട്ടുള്ള ഒരാളാണ്. ഈ പ്രായത്തിലും ഇങ്ങനെയൊക്കെ ചെയ്യുന്നു എന്നതാണ് എടുത്ത് പറയാനുള്ളതെന്നും ധ്യാൻ പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിൽ മല്ലിക സുകുമാരൻ അഭിനയിച്ചിരുന്നു. ചിത്രത്തിലെ പ്രധാനകഥാപാത്രമായ നിവിന്റെ അമ്മയായിട്ടായിരുന്നു മല്ലിക അഭിനയിച്ചിരുന്നത്.

Advertisement