വേറെ കുടുംബത്തിലേക്ക് പോകുമ്പോൾ പാചകം പഠിക്കേണ്ടേയെന്ന് ചോദ്യം; സ്വയം വെള്ളം തിളപ്പിച്ച് കുടിക്കാനുള്ള വഴി എനിക്കറിയാമെന്ന് കൽപനയുടെ മകൾ

118

വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ച് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് കൽപന. മലയാളത്തിൽ ഏറ്റവും മനോഹരമായി ഹാസ്യം അവതരിപ്പിച്ചിരുന്ന താരം കൂടിയാണിവർ. ഇന്ന് ഹാസ്യ വേഷങ്ങളിൽ കൽപനയെ മറിക്കടക്കാൻ ഒരു താരമില്ല. തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കാൻ നടിയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ആരാധകരെയും ബന്ധുക്കളെയുമെല്ലാം വേദനയിലാഴ്ത്തി അകാലത്തിൽ കൽപന വിടവാങ്ങിയത് ഇനിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല.

താരത്തിനെ മലയാള സിനിമയ്ക്ക് നഷ്ടമായത് വലിയ വിടവുണ്ടാക്കി കൊണ്ടാണ്. പകരംവെയ്ക്കാനില്ലാത്ത കോമഡി കൈകാര്യം ചെയ്യുന്ന താരമായിരുന്നു കൽപന. കൽപ്പനയുടെ മകൾ ശ്രീമയിയെന്ന ശ്രീസംഖ്യയും ഇപ്പോൾ അഭിനയ ലോകത്തെത്തിയിരിക്കുകയാണ്.

Advertisements

എന്തും വെട്ടിത്തുറന്ന് പറയാറുള്ള കൽപനയുടെ അതേശൈലിയാണ് മകൾക്കും ലഭിച്ചിരിക്കുന്നത്. ശ്രീമയിയുടെ തുറന്നുള്ള സംസാരമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പാചകം ചെയ്യാനറിയാമോ എന്ന അവതാരകന്റെ ചോദ്യത്തിന് ശ്രീസംഖ്യ നൽകിയ ഉത്തരമാണ് ശ്രദ്ധേയമാകുന്നത്.

ALSO READ- ഞാൻ പൃഥ്വിരാജിന്റെ പാനായിരുന്നു, ഇപ്പോൾ മല്ലിക സുകുമാരന്റെ ഫാനാണ്; ഫീമെയിൽ മമ്മൂട്ടിയാണ് മല്ലിക സുകുമാരൻ: ധ്യാൻ ശ്രീനിവാസൻ

തനിക്ക് വെള്ളം തിളപ്പിച്ച് കുടിക്കാനുള്ള വഴി അറിയാമെന്നാണ് ശഅരീസംഖ്യ പറയുന്നത്. അതേസംയം, വേറെ കുടുംബത്തിലേക്ക് പോകുമ്പോൾ പാചകമൊക്കെ പഠിക്കേണ്ടേ എന്നാണ് അവതാരകൻ ചോദിക്കുന്നത്. ഇതോടെ ഏത് കുടുംബത്തിലേക്കാണ് പോകേണ്ടതെന്നും ഇപ്പോഴേ അതൊന്നും പഠിക്കേണ്ട ആവശ്യമില്ലെന്നുമാണ് താരം പറയുന്നത്.

മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീസംഖ്യ. അവതാരകൻ- പാചകം ചെയ്യുമോ എന്ന് ചോദിക്കുമ്പോൾ, ശ്രീസംഖ്യ- ഇല്ലെന്നാണ് മറുപടി നൽകുന്നത്.

അവതാരകൻ- എവിടെയെക്കെയോ പോവാനുള്ളതാണ് കേട്ടോ

ശ്രീസംഖ്യ- എങ്ങോട്ടാണ് പോകേണ്ടത്? വെള്ളം തിളപ്പിച്ച് കുടിക്കാനുള്ള വഴി എനിക്കറിയാം. ബാക്കിയുള്ള ആളുകൾക്ക് ഉണ്ടാക്കി കൊടുക്കാൻ എനിക്ക് പറ്റില്ല. ഉണ്ടാക്കി കൊടുക്കുന്നുമില്ല.

ALSO READ- സ്വപ്നങ്ങൾ വിറ്റു വോട്ടർമാരെ പറ്റിച്ചയാളാണ് ശശി തരൂർ; മണ്ഡലത്തിന് കാൽകാശിന്റെ പോലും സംഭാവന നൽകിയിട്ടില്ല, സമ്പൂർണ പരാജയമെന്ന് കൃഷ്ണ കുമാർ

അവതാരകൻ- വേറെ കുടുംബത്തിലേക്ക് പോകുമ്പോൾ പാചകമൊക്കെ പഠിക്കേണ്ടേ?
ശ്രീസംഖ്യ- ഏത് കുടുംബത്തിലേക്ക്? അത് പോവുമ്പോഴല്ലേ. ഇപ്പൊഴേ അതൊക്കെ പഠിക്കണ്ട. അടുക്കളേൽ കേറുന്ന പരിപാടി ഇല്ല. ആവശ്യമില്ലാത്ത എക്സ്ട്രാ ജോലി നമുക്ക് പറ്റില്ല. കഴിക്കുക, കിടക്കുക, പണി കഴിയുക. ഞാൻ ഉണ്ടാക്കാൻ ട്രൈ ചെയ്തിട്ടുണ്ട്. പക്ഷേ ആ സമയത്ത് ആർക്കും ഇഷ്ടപ്പെടില്ല.- മരുപടി ഇങ്ങനെ.

അതേസമയം ശ്രീസംഖ്യ ആദ്യമായി നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം രവീന്ദ്ര ജയനാണ് സംവിധാനം ചെയ്യുന്നത്. കൽപനയുടെ സഹോദരി നടി ഉർവശിയും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Advertisement