ജവാനില്‍ രംഗങ്ങള്‍ കുറവ്, സംവിധായകന്‍ അറ്റ്‌ലിയുമായി ഉടക്കിയതായി വാര്‍ത്തകള്‍, മാനനഷ്ടമുണ്ടാക്കിയെന്ന് നയന്‍താര, കേസ് നല്‍കാനൊരുങ്ങി താരം

292

2023ലെ തന്നെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ജവാന്‍ കുതിക്കുന്നത്. ആറ്റ്ലി കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തില്‍ ഇതിനോടകം തന്നെ 920 കോടി നേടിയെന്നാണ് ചില കണക്കുകള്‍ പറയുന്നത്.

Advertisements

ചിത്രം വലിയവിജയമായതോടെ ‘ജവാന്റെ’ ഗംഭീര വിജയം നിര്‍മാതാക്കള്‍ മുംബൈയില്‍ ആഘോഷിച്ചിരുന്നു. ‘ആഘോഷത്തില്‍ ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, വിജയ് സേതുപതി, ആറ്റ്ലി കുമാര്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ നയന്‍താര പരിപാടിയില്‍ നിന്നും വിട്ടു നിന്നിരുന്നു.

Also Read: 61 വയസ്സായിട്ടും അവിവാഹിത, എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന ആരാധകരുടെ ചോദ്യത്തിന് മനസ്സുതുറന്ന് കോവൈ സരള

ചിത്രത്തിലെ നായികയായ നയന്‍താരയുടെ വിട്ടുനില്‍ക്കല്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നയന്‍താര ചിത്രത്തെ സംബന്ധിച്ച് അത്രയ്ക്ക് ഹാപ്പി അല്ല എന്നും സംവിധായകന്‍ അറ്റ്ലിയോട് കലിപ്പിലാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കൂടാതെ ജവാനില്‍ നയന്‍താരയുടെ കഥാപാത്രത്തിന് രംഗങ്ങള്‍ കുറവാണെന്ന് പരാതി ഉയരുകയും നയന്‍താര അതിന്റെ പരിഭവത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇ്‌പ്പോഴിതാ ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറപ്പെടുവിച്ച മാധ്യമങ്ങള്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് താരം.

Also Read: കിങ് ഖാന്റേത് വമ്പന്‍ തിരിച്ചുവരവ്, ഒരു വര്‍ഷത്തില്‍ രണ്ട് 1000കോടി ചിത്രവുമായി ഷാരൂഖ് ഖാന്‍

നയന്‍താര മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ താരം ഇതില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertisement