ബുക്കിംഗ് കളക്ഷനില്‍ വമ്പന്‍ റെക്കോര്‍ഡ്, ജയിലറിനെയും മറികടന്ന് ലിയോ

82

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

Advertisements

ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഓക്ടോബര്‍ 19നാണ് ലിയോയുടെ റിലീസ്.

Also Read: സ്വകാര്യ ചടങ്ങില്‍ ഒന്നിച്ചെത്തിയെന്ന് വാര്‍ത്തകള്‍, പ്രമുഖ ക്രിക്കറ്റ് താരവുമായി പൂജ ഹെഗ്‌ഡെ പ്രണയത്തില്‍

ഇപ്പോഴിതാ ലിയോ റിലീസാവും മുമ്പേ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരിക്കുകയാണ് ചിത്രം. ട്രേഡ് അനലിസ്റ്റ് രാജശേഖറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുകെയിലാണ് ലിയോയുടെ മുന്നേറ്റം. റിലീസിന് ആറ് ആഴ്ച മുമ്പേ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു.

രണ്ട് കോടി ഇരുപത്തിയാറ് ലക്ഷത്തി നാല്‍പ്പത്തിയൊന്നായിരത്തി അറുന്നൂറ്റി എഴുപത്തിയഞ്ച് രൂപയാണ് യുകെയില്‍ റിലീസിന് മുമ്പേ ലിയോയ്ക്ക് ബുക്കിംഗ് ഇനത്തില്‍ ലഭിച്ചത്. ഇതോടെ ജയിലറിനെ പിന്നിലാക്കിയിരിക്കുകയാണ് ലിയോ.

Also Read: 61 വയസ്സായിട്ടും അവിവാഹിത, എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന ആരാധകരുടെ ചോദ്യത്തിന് മനസ്സുതുറന്ന് കോവൈ സരള

പൊന്നിയന്‍ സെല്‍വന് 2,53,86168 രൂപയും ജയിലറിന് 2,26,20,732 രൂപയുമായിരുന്നു ബുക്കിംഗ് ഇനത്തില്‍ യുകെയില്‍ നിന്നും ലഭിച്ചത്. യുകെയില്‍ റോ ഫോമിലാണ് ലിയോ എത്തുക.

Advertisement