അദ്ദേഹത്തോട് ആരാധനയായിരുന്നു, ഭാര്യ മരിച്ച ശേഷം പ്രണയമായി, മോഹന്‍ലാലിന് ആദ്യമായി ജീന്‍സ് സമ്മാനിച്ചത് ഞാനാണ്, തുറന്നുപറഞ്ഞ് പൂര്‍ണിമ ജയറാം

5459

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിമാരില്‍ ഒരാളാണ് പൂര്‍ണിമ ജയറാം. ഒത്തിരി നല്ല ഹിറ്റ് ചിത്രങ്ങളില്‍ പൂര്‍ണിമ ഭാഗമായിട്ടുണ്ട്. ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

Advertisements

ഇതേ ചിത്രത്തിലൂടയായിരുന്നു താരരാജാവ് മോഹന്‍ലാലും സിനിമയിലേക്ക് എത്തിയത്. പൂര്‍ണിമ മലയാളത്തില്‍ മാത്രമല്ല, തമിഴിലും ബോളിവുഡിലും താരമായിരുന്നു. ഹിറ്റ് ചിത്രങ്ങളായ പഹേലി,ചമ്പ,ദില്ലഗി,രത്‌നദീപ് എന്നിവയില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Also Read: അയാളുമായി പിരിഞ്ഞപ്പോൾ ഞാൻ കരഞ്ഞു;പക്ഷേ എന്നെക്കാൾ സങ്കടം എന്റെ അമ്മക്കായിരുന്നു, പ്രിയ വാര്യർ

വിവാഹശേഷം താരം സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. ഭാഗ്യരാജ് ആണ് നടിയുടെ ഭര്‍ത്താവ്. എന്നാല്‍ ആരാധകരെ അധികം വിഷമിപ്പിക്കാതെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ചും തന്റെ പ്രണയത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് പൂര്‍ണിമ.

ഡാര്‍ലിംഗ് ഡാര്‍ലിംഗ് എന്ന സിനിമയിലാണ് ഭാഗ്യരാജുമായി ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നീട് അദ്ദേഹത്തോട് ആരാധന തോന്നിയെന്നും തുറന്നുപറഞ്ഞുവെന്നും പൂര്‍ണിമ പറയുന്നു. കുറേ നാളുകള്‍ക്ക് ശേഷം അദ്ദേഹം തന്നോട് സംസാരിച്ചുവെന്നും പിന്നീട് സൗഹൃദമായി മാറി അത് പ്രണയത്തിലേക്ക് എത്തുകയായിരുന്നുവെന്നും പൂര്‍ണിമ പറയുന്നു.

Also Read: സിനിമ ഫീൽഡിൽ നടക്കുന്നത് മോശം പരിപാടികളാണ്; എന്റെ കയ്യിൽ ഉള്ള തെളിവുകൾ പുറത്ത് വിട്ടാൽ ആര് ആരുടെ കൂടെ കിടക്കുന്നു എന്നത് പുറത്താകും. ഞാനൊരു വിഡ്ഢിയല്ല; വെളിപ്പെടുത്തലുമായി ആറാട്ട് സന്തോഷ് വർക്കി

മോഹന്‍ലാലുമായും സൗഹൃദമുണ്ടായിരുന്നുവെന്നും ബോംബെയിലായിരുന്ന സമയത്ത് തിരിച്ചുവരുമ്പോള്‍ ഒരു ജോഡി ജീന്‍സ് വാങ്ങി വരുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നുവെന്നും അദ്ദേഹം അത് ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ത്തു.

Advertisement