മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു നമ്പര്‍ 20 മദ്രാസ് മെയ്ല്‍. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു പ്രധാന കഥാപാത്രത്തില്‍ എത്തിയത്.
ഈ ചിത്രത്തില്‍ നടന്‍ മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈ ചിത്രത്തിലെ പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം എന്ന പാട്ട് വലിയ ഹിറ്റായിരുന്നു.
ഇപ്പോഴിതാ ഈ പാട്ട് പിറന്നതിന് പിന്നിലെ കഥ പറയുകയാണ് ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി. വളരെ ടഫ് ആയിട്ടുള്ള സിറ്റുവേഷനായിരുന്നു ഈ പാട്ടിന്റേതെന്നും കുറേ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഔസേപ്പച്ചന്‍ പാട്ടിന് ട്യൂണ്‍ ഇടുമ്പോള്‍ ഒഎന്‍വി സര്‍ മുറിയില്‍ കേറി വന്നിട്ട് ഇതെന്ത് ട്യൂണ്‍ ആണെന്ന് ചോദിച്ചിരുന്നുവെന്നും പാട്ട് ഒരുങ്ങിയിട്ട് മുഴുവനായും കേള്‍പ്പിച്ചു തരാമെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞുവെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു.
Also Read: അയാളുമായി പിരിഞ്ഞപ്പോൾ ഞാൻ കരഞ്ഞു;പക്ഷേ എന്നെക്കാൾ സങ്കടം എന്റെ അമ്മക്കായിരുന്നു, പ്രിയ വാര്യർ
ആ ട്യൂണിന് അനുസരിച്ചായിരുന്നു താന്‍ പാട്ട് ഒരുക്കിയതെന്നും അത് എല്ലാവര്‍ക്കും ഇഷ്ടമായെന്നും ഹിറ്റായി എന്ന് കേട്ടപ്പോള്‍ ഒത്തിരി സന്തോഷമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.