‘ബാബ’ റീമാസ്റ്റേര്‍ട് വേര്‍ഷന്‍ പുറത്ത്, ഇത് രജനികാന്തിനുള്ള പിറന്നാള്‍ സമ്മാനം, വൈറലായി ട്രെയിലര്‍

40

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ആരാധകരേറെയാണ്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ അതിഗംഭീരമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഈ വരുന്ന ഡിസംബര്‍ 12 നാണ് രജനികാന്തിന്റെ ജന്മദിനം.

Advertisements

താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറങ്ങുന്ന ബാബ സിനിമയുടെ റീമാസ്റ്റേര്‍ട് വേര്‍ഷന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.

Also Read; നിനക്കൊക്കെ വട്ടാണ്, ഇതെന്തൊരു ട്യൂണാണ്, അന്ന് പരസ്യമായി ഒഎന്‍വി സാര്‍ പറഞ്ഞു, പക്ഷേ പിറന്നത് മലയാളത്തിലെ ഹിറ്റ് പാട്ടായിരുന്നു, ഷിബു ചക്രവര്‍ത്തി പറയുന്നു

രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയ്‌ലര്‍. നടനെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതിനാല്‍ രജനികാന്ത് ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

സുരേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാബയുടെ രചനയും നിര്‍മ്മാണവുമെല്ലാം നിര്‍വഹിച്ചിരിക്കുന്നത് രജനികാന്ത് തന്നെയാണ്. 2002ല്‍ ഒത്തിരി ഹൈപ്പ് നേടിയാണ് രജനികാന്ത് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

Also Read: അദ്ദേഹത്തോട് ആരാധനയായിരുന്നു, ഭാര്യ മരിച്ച ശേഷം പ്രണയമായി, മോഹന്‍ലാലിന് ആദ്യമായി ജീന്‍സ് സമ്മാനിച്ചത് ഞാനാണ്, തുറന്നുപറഞ്ഞ് പൂര്‍ണിമ ജയറാം

സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ ഈ ചിത്രത്തിന്റെ പുതിയ പതിപ്പിന്റെ പ്രിവ്യൂ കാണാന്‍ സംവിധാനയകനോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ സിനിമയുടെ സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ആവശ്യമെങ്കില്‍ താനും സപ്പോര്‍ട്ട് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

Advertisement