Home Entertainment Celebrities

ആരാധകരെ ആകാംഷയിലാക്കി പൃഥ്വിരാജിന്റെ കൊട്ടമധു, ആക്ഷനില്‍ ത്രസിപ്പിച്ച് ഷാജി കൈലാസ്, കാപ്പയുടെ ട്രെയിലര്‍ വമ്പന്‍ ഹിറ്റ്

126

മലയാളി സിനിമാപ്രേമികള്‍ ഒത്തിരി ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കാപ്പ. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisements

ഇപ്പോഴിതാ കാപ്പയുടെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read: ‘ബാബ’ റീമാസ്റ്റേര്‍ട് വേര്‍ഷന്‍ പുറത്ത്, ഇത് രജനികാന്തിനുള്ള പിറന്നാള്‍ സമ്മാനം, വൈറലായി ട്രെയിലര്‍

അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായകിയായി എത്തുന്നത്. കൂടാതെ ചിത്രത്തില്‍ പൃഥ്വിരാജിനെ കൂടാതെ നടന്‍ ആസിഫ് അലിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കൊട്ട മധു എന്ന കഥാപാത്രത്തെ ആണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്.

Also Read; നിനക്കൊക്കെ വട്ടാണ്, ഇതെന്തൊരു ട്യൂണാണ്, അന്ന് പരസ്യമായി ഒഎന്‍വി സാര്‍ പറഞ്ഞു, പക്ഷേ പിറന്നത് മലയാളത്തിലെ ഹിറ്റ് പാട്ടായിരുന്നു, ഷിബു ചക്രവര്‍ത്തി പറയുന്നു

ചിത്രത്തില്‍ നടി അന്ന ബെന്‍, ദിലീഷ് പോത്തന്‍, നന്ദു, ജഗദീഷ് എന്നിവരും എത്തുന്നുണ്ട്. ജോമോന്‍ ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകള്‍ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement