മമ്മൂട്ടിയെ എല്ലാവര്‍ക്കും പേടിയാണ്, അദ്ദേഹത്തോട് സമയം പറയുമ്പോള്‍ ആലോചിച്ച് വേണം പറയാന്‍, വെളിപ്പെടുത്തലുമായി സോഹന്‍ സീനുലാല്‍

177

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മെഗാതാരം മമ്മൂട്ടി. സിനിമയില്‍ ഒട്ടേറെ സൗഹൃദങ്ങളുള്ള താരത്തെ കുറിച്ച് മിക്കവരും പങ്കുവെയ്ക്കുന്ന കുറിപ്പികളും പഴയ ഓര്‍മ്മകളും വൈറലാകാറുമുണ്ട്.

Advertisements

സിനിമയോടുള്ള അതേ അഭിനിവേശം ഫോട്ടോഗ്രഫിയോടും വാഹനങ്ങളോടും പുത്തന്‍ ഫാഷന്‍ ട്രെന്‍ഡിനോടും ഒക്കെയുള്ള താരം ശരിക്കും ഒരു അത്ഭുതം തന്നെയാണ് എന്ന് പറയേണ്ടി വരും. വര്‍ഷത്തിന്റെ കണക്കല്ല പ്രായത്തിന്റെ ശരിയായ അളവുകോല്‍ എന്ന് തെളിയിക്കുന്ന താരം കൂടിയാണ് മമ്മൂട്ടി.

Also Read; ആരാധകരെ ആകാംഷയിലാക്കി പൃഥ്വിരാജിന്റെ കൊട്ടമധു, ആക്ഷനില്‍ ത്രസിപ്പിച്ച് ഷാജി കൈലാസ്, കാപ്പയുടെ ട്രെയിലര്‍ വമ്പന്‍ ഹിറ്റ്

ഇപ്പോഴിതാ താരത്തെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍. സിനിമയിലുള്ള പലര്‍ക്കും മമ്മൂട്ടിയോട് ബഹുമാനം കൊണ്ടുള്ള പേടിയാണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം നല്ല രീതിയില്‍ എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യും.

മമ്മൂട്ടിയോട് സമയം പറയുമ്പോള്‍ ആലോചിച്ച് വേണം പറയാനെന്നും കൃത്യ സമയത്ത് ലൊക്കേഷനില്‍ എത്തുന്ന ആളാണ് മമ്മൂട്ടിയെന്നും സോഹന്‍ സീനുലാല്‍ പറയുന്നു. എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന് ഒരു അച്ചടക്കമുണ്ട്. അദ്ദേഹം ആരുടെയും കാര്യത്തില്‍ ഇടപെടാന്‍ വരാറില്ല.

Also Read; അദ്ദേഹത്തോട് ആരാധനയായിരുന്നു, ഭാര്യ മരിച്ച ശേഷം പ്രണയമായി, മോഹന്‍ലാലിന് ആദ്യമായി ജീന്‍സ് സമ്മാനിച്ചത് ഞാനാണ്, തുറന്നുപറഞ്ഞ് പൂര്‍ണിമ ജയറാം

മറ്റുള്ള നടന്മാരെ പോലെയല്ല. നമ്മള്‍ ഒരു സമയം പറഞ്ഞാല്‍ കൃത്യമായി ആ സമയത്ത് ലൊക്കേഷനില്‍ അദ്ദേഹം എത്തും. എല്ലാം കൃത്യമായി ചെയ്യുന്നത് കൊണ്ട് അദ്ദേഹത്തോട് മറുത്തൊന്നും പറയാന്‍ കഴിയില്ലെന്നും കൃത്യമായി ജോലി ചെയ്തില്ലെങ്കില്‍ മമ്മൂക്ക അതും ചോദ്യം ചെയ്യുമെന്നും സംവിധായകന്‍ പറയുന്നു.

Advertisement