അമ്മായിയമ്മയും മരുമകനും, അമ്മയും റോബിനും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ആരതി പൊടി, ഏറ്റെടുത്ത് ആരാധകര്‍

203

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.

Advertisements

ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

Also Read: മമ്മൂട്ടിയെ എല്ലാവര്‍ക്കും പേടിയാണ്, അദ്ദേഹത്തോട് സമയം പറയുമ്പോള്‍ ആലോചിച്ച് വേണം പറയാന്‍, വെളിപ്പെടുത്തലുമായി സോഹന്‍ സീനുലാല്‍

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി.

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ആരതിയും റോബിനും. തങ്ങളുടെ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ റോബിന്‍ തന്റെ അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആരതി.

Also Read: നിനക്കൊക്കെ വട്ടാണ്, ഇതെന്തൊരു ട്യൂണാണ്, അന്ന് പരസ്യമായി ഒഎന്‍വി സാര്‍ പറഞ്ഞു, പക്ഷേ പിറന്നത് മലയാളത്തിലെ ഹിറ്റ് പാട്ടായിരുന്നു, ഷിബു ചക്രവര്‍ത്തി പറയുന്നു

ആരതിയുടെ അമ്മയുടെയും ഭാവി മരുമകന്റെയും ചിത്രം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ശരിക്കും അമ്മയെയും മകനെയും പോലെ തന്നെയുണ്ടെന്നായിരുന്നു ചിലര്‍ കുറിച്ചത്.

Advertisement