ഒരു വര്‍ഷത്തോളം അടുത്തറിഞ്ഞു, എന്നിട്ടായിരുന്നു വിവാഹം, വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹത്തില്‍ സംഭവിക്കുന്നത് മറ്റൊന്നല്ലേ, തുറന്നടിച്ച് സീരിയല്‍ താരം ദര്‍ശന

468

മലയാള ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയാണ് ദര്‍ശന പ്രേക്ഷക പ്രിയങ്കരിയായത്.

വിവാഹശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം സീരിയലില്‍ അഭിനയിക്കവെയാണ് ഗര്‍ഭിണിയായതും സീരിയലില്‍ നിന്നും പിന്മാറിയതും. താന്‍ അനൂപിനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചും മുന്‍പ് പറഞ്ഞിരുന്നു ദര്‍ശന.

Advertisements

തങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നെന്നും വിവാഹം കഴിഞ്ഞ് ഒരു മകന്‍ ഉണ്ടായിട്ട് കൂടെയും വീട്ടുകാര്‍ ഭര്‍ത്താവിനെ അംഗീകരിച്ചില്ലെന്നും ദര്‍ശന പറഞ്ഞിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് ഇരുവരും നേരത്തെ തുറന്നുപറഞ്ഞിരുന്നു.

Also Read: മമ്മൂട്ടിയെ എല്ലാവര്‍ക്കും പേടിയാണ്, അദ്ദേഹത്തോട് സമയം പറയുമ്പോള്‍ ആലോചിച്ച് വേണം പറയാന്‍, വെളിപ്പെടുത്തലുമായി സോഹന്‍ സീനുലാല്‍

ഇപ്പോഴിതാ ദര്‍ശനയും അനൂപും സീ കേരളം ചാനലിലെ ഞാനും ഞാനുമെന്റാളും എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. വിവാഹ നാട്ടുനടപ്പുകളെക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. ചിലര്‍ കരുതുന്നത് വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ ആര്‍ഭാടമായി മാത്രമേ നടക്കാവൂ എന്നാണ്.

തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്ന് അറിഞ്ഞപ്പോള്‍ ചിലര്‍ പറഞ്ഞത് ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയോടീ എന്നാണെന്നും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിക്കുന്ന കല്യാണത്തിനും ഇത് തന്നെയല്ലേ സംഭവിക്കുന്നതെന്നും ദര്‍ശന ചോദിക്കുന്നു.

Also Read: നിനക്കൊക്കെ വട്ടാണ്, ഇതെന്തൊരു ട്യൂണാണ്, അന്ന് പരസ്യമായി ഒഎന്‍വി സാര്‍ പറഞ്ഞു, പക്ഷേ പിറന്നത് മലയാളത്തിലെ ഹിറ്റ് പാട്ടായിരുന്നു, ഷിബു ചക്രവര്‍ത്തി പറയുന്നു

ഒരാള്‍ വരുന്നു, ചായ കുടിക്കുന്നു, ഇഷ്ടമാണോ എന്ന് ചോദിക്കുന്നു, പെട്ടെന്ന് ഇഷ്ടമാണെന്ന് പറയുന്നു, കല്യാണം കഴിക്കുന്നു, ഇതല്ലേ വീട്ടുകാര്‍ ഉറപ്പിക്കുന്ന കല്യാണത്തില്‍ സംഭവിക്കുന്നതെന്നും താന്‍ ഇദ്ദേഹത്തെ വിവാഹം ചെയ്തത് ഒരു വര്‍ഷത്തോളം അടുത്തറിഞ്ഞിട്ടാണെന്നും ദര്‍ശന പറയുന്നു.

Advertisement