ഹൃത്വികിനെ കളിയാക്കി സൽമാൻഖാൻ; പരസ്പരം ശത്രുതയിലേക്ക് താരങ്ങൾ

261

ഫ്രണ്ടിഷിപ്പിന് പേര് കേട്ട സ്ഥലമാണ് ബോളിവുഡ് എങ്കിലും താരങ്ങൾ തമ്മിലുള്ള പോരിന് യാതൊരു പഞ്ഞവുമില്ല. വർഷങ്ങളോളം കൂട്ടുക്കാരായിരുന്നവർ പോലും നിമിഷ നേരം കൊണ്ട് ശത്രുക്കളായ ചരിത്രമുണ്ട്. ബോളിവുഡിന്റെ കിങ് ഖാൻ മുതൽ മസിൽമാൻ സൽമാൻ ഖാൻ വരെ ഇത്തരത്തിൽ പിണങ്ങുകയും, ഇണങ്ങുകയും ചെയ്തിട്ടുള്ള താരങ്ങളാണ്.

ഇപ്പോഴിതാ ബോളിവുഡിൽ വീണ്ടും ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത് സൽമാൻ ഖാനും, ഹൃത്വിക് റോഷനും തമ്മിലുള്ള സൗഹൃദവും പ്രശ്‌നങ്ങളുമാണ്. 2000 ത്തിലാണ് ഹൃത്വിക റോഷൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ സമയം മുതൽ വലിയ കൂട്ടുക്കാരായിരുന്നു സൽമാനും, ഹൃത്വികും. പക്ഷേ ഗുസാരിഷ് സിനിമയുടെ റിലീസിന് പുറകേ സൽമാൻ നടത്തിയ പരാമർശം ഹൃത്വികുമായുള്ള ബന്ധത്തിന്റെ താളം തെറ്റിച്ചു.

Advertisements
Courtesy: Public Domain

Also Read
ഒരു വര്‍ഷത്തോളം അടുത്തറിഞ്ഞു, എന്നിട്ടായിരുന്നു വിവാഹം, വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹത്തില്‍ സംഭവിക്കുന്നത് മറ്റൊന്നല്ലേ, തുറന്നടിച്ച് സീരിയല്‍ താരം ദര്‍ശന

സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത് ചിത്രമായിരുന്നു ഗുസാരിഷ്. ഐശ്വര്യ റായി ആയിരുന്നു നായിക. ഹൃത്വിക് ഒഴിച്ച് ബാക്കി രണ്ടുപേരുമായും സൽമാൽ സ്വരചേർച്ചയിൽ ആയിരുന്നില്ല. അതുകൊണ്ടായിരിക്കാം ഗുസാരിഷ് എന്ന ചിത്രത്തെ കളിയാക്കിക്കൊണ്ട് സൽമാൻ പ്രതികരിച്ചത്.

സൽമാന്റെ വാക്കുകൾ ഇങ്ങനെ ‘അതിൽ നിന്നും ഈച്ച പറക്കുന്നുണ്ട്. പക്ഷെ ഒരു കൊതുക് പോലും ആ പടം കാണാൻ പോയില്ല. ഒരു പട്ടിയും പോയില്ല” എന്നായിരുന്നു സൽമാൻ ഖാൻ പറഞ്ഞത്. പിന്നാലെ ഹൃത്വിക് റോഷനെ പരിഹസിച്ചു കൊണ്ട് സൽമാൻ ഖാന്റെ സഹോദരൻ സൊഹെയ്ൽ ഖാനും രംഗത്തെത്തുകയായിരുന്നു.

Courtesy: Public Domain

Also Read
അമ്മായിയമ്മയും മരുമകനും, അമ്മയും റോബിനും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ആരതി പൊടി, ഏറ്റെടുത്ത് ആരാധകര്‍

സൽമാൻഖാന്റെ വേദനിപ്പിക്കുന്ന വാക്കുകൾക്ക് ഹൃത്വിക് അധികം വൈകാതെ മറുപടി നല്കി.’നല്ലൊരു മനുഷ്യനായിട്ടാണ് ഞാൻ സൽമാനെ കണ്ടിട്ടുള്ളത്. ആരാധനോടെയാണ് അദ്ദഹത്തെ ഞാൻ നോക്കിയിട്ടുള്ളത്. അദ്ദേഹം എനിക്ക് എന്നുമൊരു ഹീറോയായിരുന്നു. എന്നും അങ്ങനെ തന്നെയായിരിക്കും.

അതേസമയം അധികം വൈകാതെ തന്നെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു. ബി ടൗണിലെ മിന്നും താരങ്ങളായി ഇരുവരും മാറുകയും ചെയ്തു.

Advertisement