സിനിമ ഫീൽഡിൽ നടക്കുന്നത് മോശം പരിപാടികളാണ്; എന്റെ കയ്യിൽ ഉള്ള തെളിവുകൾ പുറത്ത് വിട്ടാൽ ആര് ആരുടെ കൂടെ കിടക്കുന്നു എന്നത് പുറത്താകും. ഞാനൊരു വിഡ്ഢിയല്ല; വെളിപ്പെടുത്തലുമായി ആറാട്ട് സന്തോഷ് വർക്കി

552

പുതിയ വീഡിയോയിൽ പുതിയ വെളിപ്പെടത്തലുകളുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. ഇത്തവണയിലെ വീഡിയോയിൽ സിനിമ പിന്നണി പ്രവർത്തനങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ശരിയല്ലെന്നാണ് വർക്കി പറയുന്നത്.

സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ; സിനിമ കാണാൻ കൊള്ളാം എന്നാൽ സിനിമ ഫീൽഡിൽ നടക്കുന്ന പരിപാടികൾ വളരെ മോശമാണ് .അത് കേട്ടറിവു മാത്രമല്ല എല്ലാ കയ്യിൽ എല്ലാ തെളിവുകളും ഉണ്ട്. തെളിവുകൾ ഞാൻ പുറത്തെടുത്താൽ നിങ്ങൾ കുത്തുപാളയെടുക്കും.

Advertisements

Also Read
എന്റെ ഭർത്താവിനെ തിരിഞ്ഞ് നോക്കാൻ പോലും അവര് മനസ്സ് കാണിച്ചിട്ടില്ല; മലയാളത്തിന്റെ താര രാജാക്കന്മാരെ കുറിച്ച് ശാന്തി വില്യംസിന് പറയാനുള്ളത് ഇങ്ങനെ

ഇത്തരത്തിലുള്ള ലീഗൽ ഡീൽ ചെയ്തിട്ടുള്ള വ്യക്തിയാണ് എന്റെ അച്ഛൻ. എൻറെ അടുത്ത് നിങ്ങൾ അധികം കളിക്കല്ലേ .ഞാൻ തെളിവുകൾ ഇറക്കിയാൽ ചില നടന്മാരും നടിമാരെല്ലാം കുത്തുപാളയെടുക്കും. എന്നെ വെറുതെ പ്രൊവോക്ക് ചെയ്യരുത്. സീക്രട്ട് ഏജൻറ് പോലെയുള്ള കുറെ അണ്ണന്മാര് വേറെ പണിയൊന്നും ഇല്ലാതെ എന്നെ വെച്ച് കാശ് ഉണ്ടാക്കുന്നുണ്ട്.

എനിക്ക് പലരോടും കുറച്ചെങ്കിലും ഇഷ്ടം ഉള്ളതുകൊണ്ടാണ് ഇപ്പോഴും ഞാൻ ഒന്നും ചെയ്യാത്തത്. എനിക്ക് സ്‌കോളർഷിപ്പും പല പരിപാടികളും ഉണ്ട് . എനിക്കിത് ഒരു സൈഡ് പണിയാണ് .എന്റെ ഇൻകം ഇത് മാത്രമല്ല. ഞാൻ പെട്ടെന്ന് ഫേമസ് ആയ ആളാണ് .

Courtesy; Public domain

Also Read
അനാവശ്യമായാണ് ചിലർ എനിക്കെതിരെ പ്രതികരിച്ചത്; സത്യം തെളിയിക്കാൻ എല്ലാം പ്രദർശിപ്പിക്കാനാവില്ലെന്ന് രശ്മിക

ഇത് എൻറെ ഉപജീവന മാർഗം ഒന്നുമല്ല. എനിക്കിതില്ലെങ്കിലും പ്രശ്‌നമൊന്നുമില്ല. നിങ്ങളെന്നെ ഒതുക്കുകയാണ് എങ്കിൽ ഞാനെൻറെ ചാനലിൽ വീഡിയോ ഇടും .സിനിമയിലെ വലിയ നടന്മാരെയും നടിമാരെയും കുറിച്ച് കൂടുതൽ വർത്താനം പറയണ്ട .ഇവരുടെ സോഴ്‌സ് ഓഫ് ഇൻകംവും ഇവർ ആരുടെ കൂടെയൊക്കെ കിടന്നുറങ്ങുന്നുണ്ട് എന്ന തെളിവുകൾ എൻറെ കയ്യിൽ ഉണ്ട് .

.പാർവതി തിരുവോത് പറഞ്ഞപോലെ പല ബിംബങ്ങളുടെയും യഥാർത്ഥ സ്വഭാവം പുറത്ത് വന്നാൽ നാറും . ഞാനൊരു സ്‌നേഹത്തിൻറെ പേരിലാണ് പലരെയും ഒന്നും ചെയ്യാത്തത് .എല്ലാവർക്കും എതിരെ ഉള്ള തെളിവുകൾ എൻറെ കയ്യിൽ ഉണ്ട് എന്നാണ് സന്തോഷ് വർക്കി തൻറെ പുതിയ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറയുന്നത്

Advertisement