അനാവശ്യമായാണ് ചിലർ എനിക്കെതിരെ പ്രതികരിച്ചത്; സത്യം തെളിയിക്കാൻ എല്ലാം പ്രദർശിപ്പിക്കാനാവില്ലെന്ന് രശ്മിക

224

കന്നഡ, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രശ്മിക മന്ദാന. മോഡലിംഗിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വന്നത്. 2016 ൽ പുറത്തിറങ്ങിയ കിറിക് പാർട്ടിയാണ് താരത്തിന്റെ ആദ്യ ചിത്രം. തുടർന്നുള്ള വർഷങ്ങളിൽ നിരവധി സിനിമകുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. നിലവിൽ സൗത്ത് ഇന്ത്യയിലെ മിന്നും താരമാണ് രശ്മിക.

ഇപ്പോഴിതാ തനിക്ക് എതിരെ വരുന്ന വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. കന്നഡ സിനിമയിൽ നിന്ന് താരത്തെ വിലക്കി എന്ന രീതിയിലാണ് വാർത്തകൾ വന്നിരുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

Advertisements

Also Read
ഇതൊരു വേണ്ടാത്ത വിവാദമായി പോയി, നമ്മളെല്ലാവരും ഒരു നല്ല സിനിമ വന്ന സന്തോഷത്തിലായിരുന്നു; അവതാരകൻ മിഥുൻ രമേശ്\

കാന്താര സിനിമയുടെ റിലീസ് സമയത്ത് അനാവശ്യമായാണ് ചിൽ തനിക്കെതിരെ പ്രതികരിച്ചത്. അതൊന്നും കാര്യമായി ഞാൻ എടുത്തിട്ടില്ല. സിനിമയുടെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച് ഞാൻ സന്ദേശമയച്ചിരുന്നു. സത്യം തെളിയിക്കാൻ അത് പൊതുജനനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കാനാവില്ല. കന്നഡ സിനിമയിൽ നിന്ന് എനിക്ക് ബാൻ ലഭിക്കുവാൻ ഉള്ള തരത്തിലുള്ള ഒരു കാരണവുമില്ല. അവസരം വരുമ്പോൾ ഞാൻ ഇനിയും സിനിമയിൽ അഭിനയിക്കും.

കാന്താര ഞാൻ ഇതുവരെയും കണ്ടിട്ടില്ല. എനിക്ക് കന്നഡ സിനിമയാട് ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട്. രശ്മികയുടെ ആദ്യ സിനിമയായ കിറുക്ക് പാർട്ടി നിയമിച്ചത് ഋഷഭ് ഷെട്ടിയാണ്.

Also Read
ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന ഈ സുന്ദരിയെ ഓർമ്മയില്ലെ, നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ഒരു അഭിമുഖത്തിനിടെ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് സംസാരിച്ച രശ്മിക, കൈകൊണ്ട് ഇൻവേർട്ടഡ് കോമ ആക്ഷൻ മാത്രം കാണിക്കുകയും, പ്രൊഡക്ഷൻ കമ്പനിയുടെ പേര് പറയാതെ ഇരിക്കുകയും ചെയ്തിരുന്നു. ഏത് നടിക്കൊപ്പം സിനിമ ചെയ്യാനാണ് ഇനി താത്പര്യപ്പെടുന്നത് എന്ന ചോദ്യത്തിന് കൈകൊണ്ട് ഇൻവേർട്ടഡ് കോമ ആക്ഷൻ കാണിച്ച്, ഈ നടിയെ തനിക്ക് ഇഷ്ടമല്ല എന്നായിരുന്നു ഋഷബിന്റെ മറുപടി.

Advertisement