ഇതൊരു വേണ്ടാത്ത വിവാദമായി പോയി, നമ്മളെല്ലാവരും ഒരു നല്ല സിനിമ വന്ന സന്തോഷത്തിലായിരുന്നു; അവതാരകൻ മിഥുൻ രമേശ്

332

ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ പ്രതിഫലത്തിൽ വലിയ തട്ടിപ്പ് നടന്നു എന്ന് ആരോപണം ഉന്നയിച്ചുകൊണ്ടാണ് ബാല കഴിഞ്ഞദിവസം രംഗത്ത് വന്നത്.. പെണ്ണുങ്ങൾക്ക് എല്ലാവർക്കും പ്രതിഫലം നൽകി .എന്നാൽ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്ക് പണിയെടുത്ത പൈസ പോലും നൽകിയില്ല എന്നായിരുന്നു ബാലയുടെ ആരോപണം

ഇപ്പോഴിതാ ബാലയുടെ പ്രതിഫലം നൽകിയില്ലെന്ന ആരോപണത്തോട് പ്രതികരിച്ച് നടനും അവതാരകനുമായ മിഥുൻ രമേശ് രംഗത്ത് വന്നിരിക്കുകയാണ്. സംവിധായകൻ അനൂപ് പന്തളം പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിൽ കമന്റ് ആയാണ് മിഥുൻ രമേശ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

Advertisements

Also Read
ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന ഈ സുന്ദരിയെ ഓർമ്മയില്ലെ, നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

മിഥുന്റെ കമ്മന്റ് ഇങ്ങനെ നമ്മളെല്ലാവരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി” ഷെഫീക്കിന്റെ സന്തോഷം’ സിനിമയിൽ അഭിനയിച്ച തനിക്ക് പ്രതിഫലം നൽകിയില്ല എന്നായിരുന്നു ബാലയുടെ ആരോപണം. അതേസമയം, തന്റെ സഹോദരന്റെ സിനിമയാണ്, അതിന് പ്രതിഫലം വേണ്ട എന്ന് പറഞ്ഞാണ് ബാല അഭിനയിച്ചത് എന്നാണ് ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്ത് വ്യക്തമാക്കിയത്. പ്രതിഫലത്തെ കുറിച്ച് ഡബ്ബിംഗിന്റെ സമയത്ത് ചോദിച്ചപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. എന്നിട്ടും താൻ രണ്ട് ലക്ഷം രൂപ നൽകിയെന്നും വിനോദ് പറയുന്നുണ്ട്.

സംവിധായകൻ അടക്കമുള്ള അണിയറ പ്രവർത്തകർക്ക് പ്രതിഫലം നൽകിയില്ല എന്ന് ബാല ഒരു അഭിമുഖത്തിൽ പ്രതികരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ തനിക്ക് പ്രതിഫലം ലഭിച്ചുവെന്ന് സംവിധായകൻ അനൂപ് പന്തളം വ്യക്തമാക്കിയിരുന്നു.

Also Read
കല്യാണം കഴിഞ്ഞിട്ട് 2 മാസം ആകും മുമ്പേ ഷംന കാസിമിന്റെ ജീവിതത്തിൽ പുതിയ സന്തോഷ വാർത്ത, ആശംസകളുമായി ആരാധകർ

ബാല നൽകിയ അഭിമുഖത്തിനിടെ ഛായാഗ്രാഹകനായ എൽദോ ഐസക്കിനെ വിളിച്ചിരുന്നു. അദ്ദേഹം സിനിമയുടെ പ്രതിഫലം കിട്ടിയില്ലെന്ന് പറയുന്നത് ലൈവായി ടെലികാസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ എൽദോയും രംഗത്തെത്തിയിട്ടുണ്ട്.

Advertisement