സഹിക്കാന്‍ പറ്റുന്നില്ല, മാനസികമായും ശാരീരികമായും തളര്‍ന്നു, സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടത് പോലെ തോന്നുന്നു, ലൈവില്‍ പൊട്ടിക്കരഞ്ഞ് സദ, ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ആരാധകര്‍

430

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സദ. നോവല്‍, അന്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ നടിയാണ് സദ. തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിധ്യമായിരുന്ന നടി കുറേക്കാലം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

Advertisements

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. താന്‍ ഒരു ബിസിനസ്സ് നടത്തിയിരുന്നുവെന്നും സംരംഭത്തിന് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു. എര്‍ത്ത് ലിങ്ക്‌സ് എന്ന പേരില്‍ ഒരു കഫേയായിരുന്നു സദ നടത്തിയിരുന്നത്.

Also Read: എന്റെ ഭൂതകാലവുമായി ബന്ധമില്ലാത്ത ഒരാളെ തലക്കെട്ടിന് വേണ്ടി വലിച്ചിടുന്നു; സമാന്ത നല്ലൊരു വ്യക്തിയാണ്; അവൾ സന്തോഷം അർഹിക്കുന്നുണ്ട്; സമാന്തയെ കുറിച്ച് നാഗചൈതന്യ

2019ലായിരുന്നു ഇത് ആരംഭിച്ചത്. എന്നാല്‍ ഈ മെയ് മാസം അവസാനമാകുമ്പോഴേക്കും തന്റെ കഫേ അടച്ചുപൂട്ടാന്‍ പോകുകയാണെന്ന് സദ പറയുന്നു. തന്റെ സ്വപ്‌നമായിരുന്നു ഈ കഫേ എന്നും ഏപ്രില്‍ മാസത്തില്‍ കടയുടെ വാര്‍ഷികം ആഘോഷിക്കുമ്പോഴായിരുന്നു കെട്ടിട ഉടമ തന്നോട് ഒഴിയാന്‍ പറയുന്നതെന്നും വേദനയോടെ താരം പറയുന്നു.

തന്റെ കുഞ്ഞിനെ പോലെയായിരുന്നു കഫേ. ആദ്യത്തെ ബിസിനസ് സംരംഭമാണെന്നും ലാഭവും നഷ്ടവും നോക്കാതെയായിരുന്നു താന്‍ ഇത് നടത്തിയതെന്നും ഒരുമാസമാണ് കെട്ടിടം ഒഴിയാന്‍ സമയം തന്നിരിക്കുന്നതെന്നും സദ കൂട്ടിച്ചേര്‍ത്തു.

Also Read: വീട്ടുക്കാർ ആണ് എന്നെ നിർബന്ധിച്ച് അഭിനയിപ്പിച്ചിത്; അതിനുള്ള കാശ് അവര് തന്നെ എടുത്തു, അഭിനയ ശേഷം ഞാൻ ചെയ്തത് ഇങ്ങനെ; തുറന്ന് പറഞ്ഞ് നിത്യഹരിത നായിക ഷീല

വളരെ മോശം നിലയിലായിരുന്നു തനിക്ക് ഈ കെട്ടിടം കിട്ടിയത്. താന്‍ വളരെ കഷ്ടപ്പെട്ടാണ് ഇത്രയും മനോഹരമാക്കിയതെന്നും കട തുടങ്ങിയ സമയത്ത് 12 മണിക്കൂര്‍ വരെ താന്‍ ഇവിടെ ജോലി ചെയ്തിരുന്നുവെന്നും കോവിഡ് കാലത്ത് പോലും താന്‍ ഒന്നും പറയാതെ വാടക നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ താന്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണെന്നും സദ പറയുന്നു.

Advertisement