വീട്ടുക്കാർ ആണ് എന്നെ നിർബന്ധിച്ച് അഭിനയിപ്പിച്ചിത്; അതിനുള്ള കാശ് അവര് തന്നെ എടുത്തു, അഭിനയ ശേഷം ഞാൻ ചെയ്തത് ഇങ്ങനെ; തുറന്ന് പറഞ്ഞ് നിത്യഹരിത നായിക ഷീല

339

മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒരു നായിക നടിയാണ് ഷീല. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ കാലഘട്ടത്തിൽ ഏറ്റും തിരക്കുളള നായിക നടിയായിരുന്നു ഷീല. നിത്യഹരിത നായകനായ പ്രേം നസീറിനൊപ്പമുള്ള അഭിനയം അവരെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. ആ കാലഘട്ടത്തിൽ നായകന്മാരേക്കാൾ തിരക്കായിരുന്നു നായികമാർക്ക്. വിവാഹശേഷം സിനിമയിൽ നിന്ന് മാറിയ താരം പിന്നീട് സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെയിലൂടെയാണ് തിരിച്ച് വരവ് നടത്തിയത്.

Advertisements

Also Read
ഓരോ ബ്രേക്കിലും അദ്ദേഹം കുടിച്ചിരുന്നു; ചേദിച്ചാൽ ഡോക്ടർ കഴിച്ചോളാൻ പറഞ്ഞു എന്നു പറയും; അദ്ദേഹം എന്നെ മകനെ പോലെയാണ് കണ്ടത്; ശാന്തി വിള ദിനേശ്

ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം ഷീല അഭിനയിക്കുന്ന ചിത്രമായ അനുരാഗം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനുകളുടെ ഭാഗമായി നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അഭിനയം നിർത്തിയ തീരുമാനത്തെ കുറിച്ചുള്ള കാര്യങ്ങളാണ് സിനിമാ ഡാഡി എന്ന യൂട്യൂബ് ചനലിന് നല്കിയ അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അവസാനത്തെ ഷൂട്ടിംഗ് ദിവസം കഴിഞ്ഞ് അഭിനയം നിർത്തി വീട്ടിലേക്ക് പോവുമ്പോൾ ഞാൻ ആദ്യം ചെയ്തത് ബേക്കറിയിൽ നിന്നും മൈസൂർ പാക്ക് വാങ്ങുകയായിരുന്നു. അതുവരേക്കും ഡയറ്റിംഗായിരുന്നു.

സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് വണ്ണം വെക്കാൻ പാടില്ല. അത് കൊണ്ട് തന്നെ പല ഭക്ഷണങ്ങളോടും ഞാൻ നോ പറഞ്ഞു. വീട്ടിൽ എന്റെ റൂം മുകളിലാണ്. എന്റെ അമ്മയും പിള്ളേരും കഴിച്ച് കൊണ്ടിരിക്കുകയായിരിക്കും, ഞാൻ നോക്കാതെ മുകളിലേക്ക് ഓടും. അവിടെ ഇരുന്നാൽ കഴിച്ച് പോവും. ഞാനെന്റെ ആശകളൊക്കെ അടക്കി വെച്ചിരിക്കുകയായിരുന്നു. അവസാന ദിവസം ഞാൻ പോവുകയാണ് ഇനി സിനിമയിലേക്ക് വരത്തേയില്ല എന്ന് എല്ലാവരോടും പറഞ്ഞു.

Also Read
ബിഗ് ബോസിൽ നിന്നും തിരിച്ചെത്തിയ ലെച്ചു കൊച്ചിയിലെത്തിയത് പങ്കാളിക്ക് ഒപ്പം; ശിവാജിയെ പരിചയപ്പെടുത്തി താരം

അവസാനത്തെ ഷോട്ട് ടിആർ ഓമന എനിക്ക് ഉണ്ണിയപ്പം കൊടുക്കുന്നതാണ്. ഒരെണ്ണം പകുതി കഴിച്ചു. വണ്ണം വെക്കുമല്ലോ എന്നോർത്ത് വിട്ടു. പിന്നെയാണ് ഓർത്തത് അവസാന ദിവസമാണെന്ന്. എന്നിട്ട് അത് മുഴുവനും കഴിച്ചു. യാത്ര പറഞ്ഞ് കാറിൽ കയറി. നല്ലൊരു സ്വീറ്റ് കടയുണ്ട്. ആ കട കാണുമ്പോൾ എത്രയോ പ്രാവശ്യം തിരിഞ്ഞിരുന്നിട്ടുണ്ട്. കണ്ടാൽ കൊതിയാവും. അവസാന ദിവസം അവിടെ നിന്ന് മൈസൂർ പാക്ക് വാങ്ങി വയറ് നിറയെ കഴിച്ചു. പിന്നെ 18 കൊല്ലം തീറ്റ തന്നെയായിരുന്നു. ജീവിതം ആസ്വദിച്ചു. മകനൊപ്പം കറങ്ങലും ലോകം മുഴുവനും കാണലുമായിരുന്നു ഇടവേളയെടുത്ത സമയത്ത് ചെയ്തിരുന്നതെന്നും ഷീല ഓർത്തു.

ഇഷ്്ില്ലാതെയാണ് ഞാൻ സിനിമയിലേക്ക് വന്നത്. എന്റെ വീട്ടുക്കാരാണ് കൊണ്ട് വന്നത്. ആ സമയത്ത് വീട്ടിലെ മറ്റു കുട്ടികളോടൊപ്പം കളിക്കണം എന്നാണ് എന്റെ വിചാരം. ഷൂട്ട് എന്ന് പറഞ്ഞാൽ സെറ്റിൽ കൊണ്ട് വന്ന് ഇരുത്തും. ഞാൻ അഭിനയിച്ചതിനുള്ള പ്രതിഫലം വാങ്ങിയത് വീട്ടുക്കാരാണ്. എനിക്കെന്താണ് വേണ്ടത് എന്ന് അമ്മ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് എനിക്ക് ഗ്രേപ് വാട്ടർ വേണം എന്നാണെന്നും താരം ഓർത്തെടുത്തു.

Advertisement