ബിഗ് ബോസിൽ നിന്നും തിരിച്ചെത്തിയ ലെച്ചു കൊച്ചിയിലെത്തിയത് പങ്കാളിക്ക് ഒപ്പം; ശിവാജിയെ പരിചയപ്പെടുത്തി താരം

721

ബിഗ് ബോസ് ഷോയിൽ നിന്നും ശാരീരികമായ പ്രശ്‌നങ്ങളെ തുടർന്ന് വിട പറഞ്ഞ പ്രേക്ഷകരുടെ പ്രിയതാരം ലെച്ചു എന്ന ഐശ്വര്യ സുരേഷ് ഇപ്പോഴിതാ കൊച്ചിയിൽ എത്തിയിരിക്കുകയാണ്. മുംബൈയിൽ നിന്നും പങ്കാളിക്ക് ഒപ്പമാണ് ലെച്ചു കൊച്ചിയിൽ എത്തിയത്.

തന്നെ കാണാനെത്തിയ മാധ്യമങ്ങളോട് ലെച്ചു പങ്കാളിയായ ശിവാജിയെ കുറിച്ച് പറയുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. താരം മുൻപ് തന്നെ ശിവാജിയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

Advertisements

മുംബൈ സ്വദേശിയാണ് ലെച്ചുവിന്റെ പങ്കാളി ശിവാജി. അദ്ദേഹം സംവിധായകനും ഫോട്ടോഗ്രാഫറുമാണെന്ന് ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയിൽ നിന്നും കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ഈ പരിചയപ്പെടുത്തൽ.

ALSO READ- എനിക്ക് വരേണ്ട കത്തുകൾ വിനീത് ശ്രീനിവാസനാണ് പോയിരുന്നത്; എന്തായാലും വിനീത് രാശിയുള്ള പേരാണ്: പേര് പൊല്ലാപ്പായതിനെ കുറിച്ച് നടൻ വിനീത്

താൻ ഇപ്പോൾ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണെന്നും അതിനു മുന്നോടിയായി നടൻ അക്ഷയ് രാധാകൃഷ്ണനൊപ്പമുള്ള മ്യൂസിക് വിഡിയോ ഉടൻ റിലീസ് ചെയ്യുമെന്നും ഐശ്വര്യ വെളിപ്പെടുത്തുന്നുണ്ട്.

കളി എന്ന 2018ൽ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് ലെച്ചു സിനിമാലോകത്തേക്ക് അരങ്ങേറ്റം നടത്തിയത്. പിന്നീട്, സെയ്ഫ്, തിങ്കളാഴ്ച നിശ്ചയം എന്നീ സിനിമകളിലും അഭിനയിച്ചു. ജയം രവിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം ഇരൈവനിലും ലെച്ചു ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ALSO READ- ബോൾഡ് തന്നെ! ബാത്ത്ടബ്ബിൽ പതയിൽ മുങ്ങിക്കുളിച്ച് സാധിക വേണുഗോപാൽ; പുതിയ ഫോട്ടോഷൂട്ടും വൈറൽ

അതേസമയം, നടി മാത്രമല്ല മികച്ച ഡാൻസറും മോഡലും കൂടിയാണ് ഐശ്വര്യ സുരേഷ്. ദിസ് ഈസ് ലച്ചുഗ്രാം എന്ന ഇൻസ്റ്റഗ്രാം പേജിൽ താരം നിരവധി ബോൾഡ് ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചിട്ടുണ്ട്. മുൻപ് ഒരു പെരുമ്പാമ്പിനെ ശരീരത്തിൽ ചുറ്റിക്കൊണ്ടുള്ള ലെച്ചുവിന്റെ ഫോട്ടോഷൂട്ട് ഇൻസ്റ്റഗ്രാമിൽ വൈറൽ ആയിരുന്നു.

മലയാളിയാണെങ്കിലും ലെച്ചു വളർന്നത് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ആയിരുന്നു. പിന്നീട് മുംബൈയിൽ സെറ്റിലാവുകയായിരുന്നു ലെച്ചുവും കുടുംബവും.

Advertisement