എനിക്ക് വരേണ്ട കത്തുകൾ വിനീത് ശ്രീനിവാസനാണ് പോയിരുന്നത്; എന്തായാലും വിനീത് രാശിയുള്ള പേരാണ്: പേര് പൊല്ലാപ്പായതിനെ കുറിച്ച് നടൻ വിനീത്

335

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമായിരുന്നു നടൻ വിനീത് രാധാകൃഷ്ണൻ. കൗമാരക്കാരനായി സിനിമയിൽ തിളങ്ങിയ താരം പിന്നീട് സഹതാരമായും വില്ലനായും നായകനായും എല്ലാം എത്തി. ഇപ്പോൾ ഡബ്ബിംഗ് ആർട്ടിസ്റ്റായും വിനീത് കഴിവ് തെളിയിക്കുകയാണ്. മികച്ച നർത്തകൻ കൂടിയായ വിനീത് ഇപ്പോഴും വേദികളിലും സജീവമാണ്.

ഇതിനിടെ താരമിതാ തന്റെ പേര് കാരണമുണ്ടായ പൊല്ലാപ്പുകളെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

Advertisements

നടൻ വിനീത് എന്ന് പറയുമ്പോൾ പലർക്കുമുണ്ടാകുന്ന സംശയമാണ് ഏത് വിനീത് ആണെന്ന്. വിനീത് ശ്രീനിവാസനാണോ, വിനീത് കുമാറാണോ എന്നൊക്കെ സംശയം ചോദിച്ചാൽ ഡാൻസ് കളിക്കുന്ന വിനീത് എന്ന് പറഞ്ഞ് വ്യക്തത വരുത്താറുണ്ടെന്നാണ് വിനീത് മൈൽസ്റ്റോൺ മേക്കഴ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

ALSO READ- ബോൾഡ് തന്നെ! ബാത്ത്ടബ്ബിൽ പതയിൽ മുങ്ങിക്കുളിച്ച് സാധിക വേണുഗോപാൽ; പുതിയ ഫോട്ടോഷൂട്ടും വൈറൽ

തന്റെ ഒദ്യോഗികമായ പേര് വിനീത് രാധാകൃഷ്ണൻ എന്നാണ് എന്ന് താരം പറയുന്നു. പക്ഷേ സിനിമയിൽ വന്ന അന്ന് മുതൽ വിനീത് എന്ന് മാത്രമേ ഉപയോഗിക്കാറുള്ളൂ. അന്ന് ഈ വിനീത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പക്ഷെ വേറെയും വിനീത് എന്ന് പേരുള്ളവർ സിനിമയിലുണ്ട്. അത് കൊണ്ടായിരിക്കാം ഇപ്പോൾ ചില സിനിമകളിൽ വിനീത് രാധാകൃഷ്ണൻ എന്ന് വെക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി.

താൻ നഖക്ഷതങ്ങൾ സിനിമ കഴിഞ്ഞ് പൂക്കോട് വീടുണ്ടായിരുന്ന ഒരു ഘട്ടത്തിൽ തനിക്ക് വരേണ്ടിയിരുന്ന കുറെ കത്തുകൾ വിനീത് ശ്രീനിവാസന്റെ വീട്ടിലേക്കായിരുന്നു പോയിരുന്നതെന്നു വിനീത് പറയുന്നു. തിരിച്ച് അവിടേക്കുള്ള കത്തുകൾ തനിക്കായിരുന്നു ലഭിച്ചതെന്നും വീടുകളുടെയും ആളുകളുടെയും പേര് വിനീത് എന്നായതായിരുന്നു കാരണമെന്നും താരം തുറന്നുപറയുന്നു.

ALSO READ- എനിക്ക് സിംപതിയുടെ ആവശ്യമില്ല; കരിയറിൽ തുടക്കം മുതൽ വ്യാ ജ വാർത്തകളുടെ ഇ രയാണ് ഞാൻ; തുറന്നടിച്ച് മംമ്ത മോഹൻദാസ്

തനിക്ക് വിനീത് ശ്രീനിവാസനെ ചെറുപ്പം മുതൽ അറിയുന്നതാണ്. ചെറുപ്പത്തിൽ ശ്രീനിവാസന്റെ കൂടെ ചില പ്രോഗ്രാമുകൾക്ക് വിനീത് വന്നതായി ഓർക്കുന്നു. പിൽക്കാലത്ത് അദ്ദേഹത്തിന്റെ ആർട്ടിസ്റ്റിക് ജേർണി കണ്ടിട്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നാണ് വിനീത് പറയുന്നത്.

വിനീത് ശ്രീനിവാസന്റെ ഒരു പാട്ടുകാരാനായും ഫിലംമേക്കറായിട്ടുമുള്ള വളർച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. നിവിനായാലും അജുവായാലും അദ്ദേഹം കൊണ്ടു വന്നിട്ടുള്ള ആർടിസ്റ്റുകളും ആ രീതിയിൽ വളർന്നു. അത് കൊണ്ട് ഒരു രാശിയുള്ള പേര് തന്നെയാണ് വിനീത് എന്നുള്ളതെന്നാണ് വിനീത് അഭിപ്രായപ്പെടുന്നത്.

Advertisement