Home Entertainment Celebrities

എന്റെ ഭൂതകാലവുമായി ബന്ധമില്ലാത്ത ഒരാളെ തലക്കെട്ടിന് വേണ്ടി വലിച്ചിടുന്നു; സമാന്ത നല്ലൊരു വ്യക്തിയാണ്; അവൾ സന്തോഷം അർഹിക്കുന്നുണ്ട്; സമാന്തയെ കുറിച്ച് നാഗചൈതന്യ

188

ആരാധകരെല്ലാം ഞെട്ടലോടെ കേട്ട വിവാഹമോചന വാർത്തയാണ് നാഗചൈതന്യ, സമാന്തയുടേത്. പരസ്പരം പ്രണയത്തിലായ ഇരുവരും ഏറെ കാത്തിരുന്നതിന് ശേഷമാണ് കുടുംബാംഗങ്ങളോടെ ആശീർവാദത്തോടെ വിവാഹിതരായത്. ഇപ്പോഴിതാ ഈടൈംസിന് നല്കിയ അഭിമുഖത്തിൽ തങ്ങളുടെ വേർപിരിയലിനെക്കുറിച്ച് നാഗ ചൈതന്യ പ്രതികരിച്ചിരിക്കുകയാണ്. താരത്തിന്റെ പുതിയ സിനിമയായ കസ്റ്റഡിയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

വ്യക്തിപരമായ ചോദ്യങ്ങളെ എങ്ങനെ പ്രമോഷൻ പരിപാടിക്കിടയിൽ വരുമ്പോൾ ഹാൻഡിൽ ചെയ്യും എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. ഇത്തരം ചോദ്യങ്ങളെ ഞാൻ തുടക്കത്തിൽ അവഗണിക്കുകയായിരുന്നു.’എന്തിനാണ് ആളുകൾ ഇപ്പോഴും എന്റെ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നത്? എന്തിനാണ് ആളുകൾ ഇപ്പോഴും അതേക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്?” ഇതൊക്കെ എനിക്ക് നിങ്ങളോട് ചോദിക്കാനുള്ള ചോദ്യങ്ങളാണ്

Advertisements

Also Read
വീട്ടുക്കാർ ആണ് എന്നെ നിർബന്ധിച്ച് അഭിനയിപ്പിച്ചിത്; അതിനുള്ള കാശ് അവര് തന്നെ എടുത്തു, അഭിനയ ശേഷം ഞാൻ ചെയ്തത് ഇങ്ങനെ; തുറന്ന് പറഞ്ഞ് നിത്യഹരിത നായിക ഷീല

ഞാനും സാമും പിരിഞ്ഞിട്ട് രണ്ട് വർഷത്തിലധികമായി. ഔദ്യോഗികമായി പിരിഞ്ഞിട്ട് ഒരു വർഷവും. കോടതി ഞങ്ങൾ വിവാഹമോചനം നൽകി. ഞങ്ങൾ രണ്ടു പേരും അവരവരുടെ ജീവിതത്തിൽ മുന്നോട്ട് പോന്നു. എനിക്ക് എന്റെ ജീവിതത്തിലെ ആ ഘട്ടത്തോടെ അതിയായ ബഹുമാനമുണ്ട്” സമാന്ത വളരെ നല്ലൊരു വ്യക്തിയാണ്. അവൾ ജീവിതത്തിൽ സന്തോഷം അർഹിക്കുന്നുണ്ട്. നിലവിൽ മീഡിയ അഭ്യൂഹങ്ങൾ പരത്തുമ്പോഴാണ് ഞങ്ങൾക്കിടയിലെ കാര്യങ്ങൾ വികൃതമാകുന്നത്.

ജനങ്ങളുടെ കണ്ണിൽ നിന്നും ആ പരസ്പര ബഹുമാനം എടുത്ത് കളയപ്പെട്ടിരിക്കുകയാണ്. എനിക്ക് അതോർക്കുമ്പോഴാണ് വിഷമം. മീഡിയ മൂന്നാമതൊരാളെ ഇതിലേക്ക് കൊണ്ടു വരും. എന്റെ ഭൂതകാലവുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ. തലക്കെട്ട് ഉണ്ടാക്കാൻ മാത്രമാണ്. അനാവശ്യമായി വലിച്ചപ്പെടുന്ന ആ വ്യക്തിയോട് കാണിക്കുന്ന അനാദരവ് ആണത്”

Also Read
ഓരോ ബ്രേക്കിലും അദ്ദേഹം കുടിച്ചിരുന്നു; ചേദിച്ചാൽ ഡോക്ടർ കഴിച്ചോളാൻ പറഞ്ഞു എന്നു പറയും; അദ്ദേഹം എന്നെ മകനെ പോലെയാണ് കണ്ടത്; ശാന്തി വിള ദിനേശ്

അതേസമയം നടി ശോഭിത ധൂലിപാലയും നാഗ ചൈതന്യയും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുവരും ലിവിംഗ് ടുഗദറിലാണെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം പാൻ ഇന്ത്യ താരമായി നിറഞ്ഞു നില്ക്കുകയാണ് സമാന്ത. ഇപ്പോൾ സിറ്റാഡൽ സീരിസിലാണ് താരം അഭിനയിക്കുന്നത്.

Advertisement