അച്ഛന്റെ അപകടവിവരമറിഞ്ഞത് സീരിയല്‍ ലൊക്കേഷനില്‍ വെച്ച് ഭക്ഷണം കഴിക്കുമ്പോള്‍, അടുത്ത ദിവസം ടെലികാസ്റ്റ് ചെയ്യേണ്ട കോമഡി സീനുകള്‍ ചെയ്തത് കരഞ്ഞുകൊണ്ട്, ജീവിതത്തിലെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് കാര്‍ത്തിക കണ്ണന്‍

259

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കാര്‍ത്തിക കണ്ണന്‍. വര്‍ഷങ്ങളായി മലയാള സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് നടി കാര്‍ത്തിക കണ്ണന്‍. സിനിമകളേക്കാള്‍ സീരിയലുകളിലാണ് നടി കൂടുതലും അഭിനയിച്ചിട്ടുള്ളത്.

Advertisements

മലയാളത്തിലെ ആദ്യ മെഗാ സീരിയലിലെ നായിക കൂടിയാണ് കാര്‍ത്തിക കണ്ണന്‍. നിരവധി കുടുംബ പ്രേക്ഷകരായ ആരാധകരും താരത്തിന് ഉണ്ട്. നല്ല റോളുകളിലും നെഗറ്റീവ് റോളുകളിലും കാര്‍ത്തിക അഭിനയിച്ചിട്ടുണ്ട്.

Also Read: എന്റെ ഭൂതകാലവുമായി ബന്ധമില്ലാത്ത ഒരാളെ തലക്കെട്ടിന് വേണ്ടി വലിച്ചിടുന്നു; സമാന്ത നല്ലൊരു വ്യക്തിയാണ്; അവൾ സന്തോഷം അർഹിക്കുന്നുണ്ട്; സമാന്തയെ കുറിച്ച് നാഗചൈതന്യ

ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ വലിയ ദുഃഖത്തെപ്പറ്റി തുറന്ന് സംസാരിക്കുകയാണ് കാര്‍ത്തിക. തന്നെ സംബന്ധിച്ചിടത്തോളം ജൂണ്‍ അഞ്ച് വലിയ ദുഃഖമുള്ള ദിവസമാണെന്നും അന്നായിരുന്നു ഭര്‍ത്താവിന്റെ അച്ഛന് പെട്ടെന്ന് പനി വന്ന് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും ഇതിന് ശേഷം അറ്റാക്കുണ്ടായെന്നും കാര്‍ത്തിക പറയുന്നു.

അതിന് ശേഷം ആറുമാസം മാത്രമേ അദ്ദേഹം ജീവിച്ചുള്ളൂ. തനിക്ക് വലിയൊരു ഷോക്കായിരുന്നു അച്ഛന്റെ വിയോഗമെന്നും കാരണം എന്ത് സഹായത്തിനും തനിക്ക് അച്ഛനുണ്ടായിരുന്നുവെന്നും പൈസയൊക്കെ തരാറുണ്ടായിരുന്നുവെന്നും കാര്‍ത്തിക പറയുന്നു.

Also Read: വീട്ടുക്കാർ ആണ് എന്നെ നിർബന്ധിച്ച് അഭിനയിപ്പിച്ചിത്; അതിനുള്ള കാശ് അവര് തന്നെ എടുത്തു, അഭിനയ ശേഷം ഞാൻ ചെയ്തത് ഇങ്ങനെ; തുറന്ന് പറഞ്ഞ് നിത്യഹരിത നായിക ഷീല

അടുത്തവര്‍ഷം താന്‍ മറ്റൊരു സീരിയലില്‍ അഭിനയിക്കുമ്പോഴായിരുന്നു തന്റെ അച്ഛന് ആക്‌സിഡന്റ് സംഭവിക്കുന്നത്. അച്ഛന്റെ സ്‌കൂട്ടറിന് പിന്നില്‍ ഒരു ബൈക്ക് ഇടിക്കുകയായിരുന്നുവെന്നും ഭക്ഷണം കഴിക്കുമ്പോഴായിരുന്നു താന്‍ വിവരം അറിഞ്ഞതെന്നും കാര്‍ത്തിക പറയുന്നു.

അച്ഛന് സീരിയസായിരുന്നു തനിക്ക് അഭിനയിക്കേണ്ടിയിരുന്നത് ഒരു കോമഡി രംഗമായിരുന്നു. ശരിക്കും കരഞ്ഞുകൊണ്ടായിരുന്നു താന്‍ അത് അഭിനയിച്ചതെന്നും കണ്ണൊക്കെ കലങ്ങിയിരുന്നുവെന്നും തനിക്ക് ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളായിരുന്നു അത് രണ്ടുമെന്നും കാര്‍ത്തിക കൂട്ടിച്ചേര്‍ത്തു.

Advertisement