ആ ചിത്രത്തിന്റെ പാരജയത്തിന് കാരണം ചാക്കോച്ചന്റെ മരണം, ആരാധകര്‍ക്ക് ആ സീന്‍ സഹിക്കാവുന്നതിലുമപ്പുറം, വെളിപ്പെടുത്തലുമായി വിനീത്

556

ആരാധകരേറെയുള്ള സിനിമാതാരമാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്‍ എന്ന് ആരാധകര്‍ ഇഷ്ടത്തോടെ വിളിക്കുന്ന നടന്‍ ഇതിനോടകം ഒത്തിരി ഹിറ്റ് സിനിമകളാണ് സമ്മാനിച്ചത്. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റേ അരങ്ങേറ്റം.

Advertisements

പിന്നീട് നിരവധി ചിത്രങ്ങളില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി തിളങ്ങി. മഴവില്ല് എന്ന ചിത്രത്തില്‍ നായകനായി എത്തിയത് കുഞ്ചാക്കോ ബോബനായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരം ഈ ചിത്രത്തില്‍ അഭിനയിച്ചത്.

Also Read: എന്റെ ഭൂതകാലവുമായി ബന്ധമില്ലാത്ത ഒരാളെ തലക്കെട്ടിന് വേണ്ടി വലിച്ചിടുന്നു; സമാന്ത നല്ലൊരു വ്യക്തിയാണ്; അവൾ സന്തോഷം അർഹിക്കുന്നുണ്ട്; സമാന്തയെ കുറിച്ച് നാഗചൈതന്യ

എന്നാല്‍ ചിത്രം പരാജയമായിരുന്നു. ബോക്‌സ് ഓഫീസില്‍ വിജയം കണ്ടിരുന്നില്ല. ഇപ്പോഴിതാ മഴവില്ല് എന്ന ചിത്രത്തിന്റെ പരാജയത്തിനുള്ള കാരണം തുറന്നുപറയുകയാണ് നടന്‍ വിനീത്. വിനീതും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സിനിമ ബോക് ഓഫീസില്‍ ഹിറ്റാവാതിരുന്നതിന് കാരണം ആ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ മരണമായിരുന്നുവെന്ന് വിനീത് പറയുന്നു. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം മരിക്കുന്നത് സിനിമയുടെ പരാജയത്തിന് കാരണമായി എന്ന് വിനീത് തുറന്നുപറഞ്ഞു.

Also Read: വീട്ടുക്കാർ ആണ് എന്നെ നിർബന്ധിച്ച് അഭിനയിപ്പിച്ചിത്; അതിനുള്ള കാശ് അവര് തന്നെ എടുത്തു, അഭിനയ ശേഷം ഞാൻ ചെയ്തത് ഇങ്ങനെ; തുറന്ന് പറഞ്ഞ് നിത്യഹരിത നായിക ഷീല

സിനിമയ്ക്ക് അംഗീകാരങ്ങളും അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ സിനിമ പരാജയപ്പെട്ടു. ഹീറോയായി തിളങ്ങി പെണ്‍കുട്ടികളുടെ മനസ്സിലെല്ലാം ഇടംനേടിയിരിക്കുമ്പോഴായിരുന്നു ചാക്കോച്ചന്‍ ആ സിനിമയില്‍ അഭിനയിച്ചതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

Advertisement