അവള്‍ കുടുംബവുമായി ഒത്ത് പോയാല്‍ അവളില്‍ വിജയ് ദേവരകൊണ്ട വീഴും; നടന്റെ വിവാഹത്തെ കുറിച്ച്

173

ആരാധകര്‍ ഏറെയുള്ള നടനാണ് വിജയ് ദേവരകൊണ്ട. 2017ല്‍ പുറത്തിറങ്ങിയ കള്‍ട്ട് ക്ലാസിക് ചിത്രമായ അര്‍ജ്ജുന്‍ റെഡ്ഡി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയെ പ്രശസ്തനാക്കിയത്. അതിനു ശേഷം മഹാനടി’യിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ നടന്റെ പേരിലുള്ള പ്രണയവും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

Advertisements

കരിയറിലെ പ്രശസ്തിക്കൊപ്പം ഗോസിപ്പുകളും നടനെ തേടി വന്നു. നടി രശ്മിക മന്ദാനയുമായി താരം പ്രണയത്തില്‍ ആണെന്ന് പറയാന്‍ തുടങ്ങിയിട്ട് കുറച്ചായി. എന്നാല്‍ താരങ്ങള്‍ ഇത് ഇതുവരെ സമ്മതിച്ചിട്ടില്ല.

Also read
നിങ്ങള്‍ക്ക് പറ്റിയ പണി ഇതല്ല , മുഖവും ചലനങ്ങളും സിനിമയ്ക്ക് പറ്റിയതല്ല ; മലയാളത്തിലെ ഒരു വലിയ സംവിധായകന്‍ പറഞ്ഞതിനെ കുറിച്ച് നരേന്‍
അടുത്തിടെ ഇരുവരും ഒരുമിച്ച് വിദേശയാത്രയും നടത്തി. 34 കാരനായ വിജയ് ദേവരകൊണ്ട ഇപ്പോഴും അവിവാഹിതനാണ്. നടന്‍ വിവാഹം എന്നായിരിക്കുമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയുടെ പങ്കാളിയാകുന്ന പെണ്‍കുട്ടിയെക്കുറിച്ച് നടി സമാന്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കുടുംബത്തെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെയാണ് വിജയ് ദേവരകൊണ്ട ആഗ്രഹിക്കുന്നതെന്ന് നടി പറയുന്നു. സിപിളും കുടുംബവുമായി ഇഴുകിചേരുന്ന പെണ്‍കുട്ടിയായിരിക്കണം. അവള്‍ കുടുംബവുമായി ഒത്ത് പോയാല്‍ അവളില്‍ വിജയ് ദേവരകൊണ്ട വീഴുമെന്നും സമാന്ത ചിരിച്ച് കൊണ്ട് പറഞ്ഞത്.

അതേസമയം വിജയ് ദേവരകൊണ്ടയം സമാന്തയും ഒന്നിക്കുന്ന ചിത്രമാണ് ഖുശി . സെപ്തംബര്‍ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സമാന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ‘മഹാനടി’ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്.

Advertisement