മൈനസ് 65 ഡിഗ്രി തണുപ്പിലെ നില്‍പ്പ് ; വീണ്ടും ചികിത്സയില്‍ നടി സാമന്ത

1031

ആരാധകർ ഏറെയുള്ള നടിയാണ് സാമന്ത. നേരത്തെ തനിക്ക് ബാധിച്ച മയോസൈറ്റിസ് എന്ന രോഗത്തെ കുറിച്ച് നടി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴും അതിന്റെ ചികിത്സയിലാണ് നടി. ഇതേകുറിച്ച് സാമന്ത തന്നെ തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ താൻ പരീക്ഷിച്ച ഒരു തെറാപ്പി സംബന്ധിച്ച വിവരം പുറത്തു പറഞ്ഞിരിക്കുകയാണ് നടി.

Advertisements

ക്രയോതെറാപ്പി എന്നറിയപ്പെടുന്ന രീതിയാണ് സാമന്ത ഇത്തവണ പരീക്ഷിച്ചത്. വളരെ തണുത്ത ഊഷ്മാവ് ശരീരത്തിന് അനുഭവവേദ്യമാക്കുന്ന രീതിയാണ് ഈ തെറാപ്പിയുടേത്. മൈനസ് 150 ഡിഗ്രി ഫാരൻഹീറ്റ് ഊഷ്മാവ് ഒക്കെയാവും രോഗികൾക്ക് പലപ്പോഴും ലഭ്യമാക്കുക. ഇത് രോഗപ്രതിരോധശേഷിയും രക്തചംക്രമണവും ഹോർമോൺ ഉത്പാദനവുമൊക്കെ കൂട്ടാനാവുമെന്നാണ് പറയപ്പെടുന്നത്.

ഇതിന്റെ ചെറിയൊരു വീഡിയോയും താരം പങ്കിട്ടു. ഇതിന് താഴെ നിരവധി കമന്റാണ് വരുന്നത്. നടി ഏതെങ്കിലും കഥാപാത്രത്തിന് വേണ്ടിയുള്ള തെയ്യാറെടുപ്പ് നടത്തുകയാണോ എന്നും ആരാധകർ ചോദിക്കുന്നു.

അതേസമയം നടിയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ഖുഷി. സാമന്ത വിജയ് ദേവരകൊണ്ട റൊമാൻറിക് ചിത്രം ഖുഷി വലിയ രീതിയിൽ വിജയിച്ചില്ലെങ്കിലും ചിത്രം പരാജയപ്പെട്ടില്ല. അതേസമയം നടിയുടെ നിരവധി ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.

also read
കോടികളുടെ വാച്ച് കലക്ഷന്‍ താരത്തിന്റെ കയ്യില്‍ ഉണ്ട്; ലാലേട്ടന്‍ ധരിച്ച വാച്ചിന്റെ വില എത്രയെന്ന് അറിയുമോ ?

Advertisement