പുതുവര്‍ഷത്തില്‍ പുതിയ സന്തോഷം പങ്കുവെച്ച് സംയുക്ത വര്‍മ്മ, സ്‌നേഹം കൊണ്ട് പൊതിഞ്ഞ് ആരാധകര്‍

291

മലയാള സിനിയില്‍ വളരെ കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. ഒരു കാലത്ത് മലയാള സിനിമയില്‍ മുന്‍നിര നായികയായി നിന്ന സംയുക്ത കേവലം നാല് വര്‍ഷം മാത്രമേ സിനിമയില്‍ അഭിനയിച്ചിട്ടുള്ളു എന്നുള്ള കാര്യങ്ങള്‍ ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ്.

Advertisements

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങളള്‍ എന്ന സിനിമയിലൂടെ ആയിരുന്നു സംയുകതാ വര്‍മ്മ സിനിമയില്‍ എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ നടി 2 വട്ടം ഈ നേട്ടം കൈവരിച്ചിരുന്നു.

Also Read: അന്ന് എന്റെ കള്ളങ്ങള്‍ പൊളിച്ചത് ശശിധരന്‍ എന്ന കൂട്ടുകാരനാണ്, അവനൊക്കെ ഇപ്പോള്‍ എവിടെയാണോ എന്തോ, മമ്മൂട്ടിയുടെ വീഡിയോ പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

മൂന്ന് വര്‍ഷം മാത്രം സിനിമാലോകത്ത് നിന്ന സംയുക്തയെ ഇന്നും ആരാധകര്‍ക്ക് അത്രമേല്‍ ഇഷ്ടമാണെങ്കില്‍ അവരുടെ ജനപ്രിയത ആലോചിക്കാവുന്നതേ ഉള്ളൂ. മഞ്ജു വാര്യര്‍ വന്നത് പോലെ മടങ്ങി വരണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന നടിയാണ് സംയുക്ത വര്‍മ.

1999ല്‍ പുറത്ത് വന്ന വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടി 2002ലാണ് അഭിനയം അവസാനിപ്പിക്കുന്നത്. ദിലീപ് നായകനായി എത്തിയ കുബേരനിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇതിന് ശേഷം കുടുംബജീവിതം നയിക്കുകയാണ് താരം.

Also Read: നടി തമന്ന പ്രണയത്തില്‍, വിജയ് വര്‍മ്മയെ കെട്ടിപ്പിടിച്ച് ചുംബിച്ച് താരം, വീഡിയോ വൈറല്‍

ഇപ്പോഴിതാ പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംയുക്ത. വിദേശയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് താരം ആരാധകര്‍്കകായി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബിജുവിനും മകനുമൊപ്പമായിരുന്നു താരത്തിന്റെ വിദേശയാത്ര. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement