മലയാളിയായ യുവനടനുമായി നയന്‍താര ലിവിങ് ടുഗെതറിലായിരുന്നു, പക്ഷേ ആരും അറിഞ്ഞില്ല, വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍

3385

മലയാളിയായ നടി നയന്‍താര തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് . ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനു എന്തുകൊണ്ടും അനുയോജ്യയായ താരം സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ജയറാം ചിത്രത്തിലൂടെ ആണ് അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് തമിഴകത്തേക്ക് ചേക്കേറിയ താരം തമിഴിലും മലയാളത്തിലും ആയി നിരവധി സൂപ്പര്‍ സിനിമകളില്‍ ആണ് വേഷമി ട്ടിരിക്കുന്നത്. ഇപ്പോള്‍ ബോളിവുഡിലേക്കും ചേക്കേറിയ താരം തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും യുവ നടന്‍മാര്‍ക്ക് ഒപ്പവും ഇതിനോടകം അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്.

Advertisements

അതേ സമയം സ്ത്രീ പ്രാധാന്യമുള്ള സിനിമകളാണ് നയന്‍സ് അടുത്ത കാലങ്ങളിലായി തിരഞ്ഞെടുത്തവ എല്ലാം. നടന്മാരുടെ പങ്കാളിത്തം ഇല്ലാതെ തന്നെ താരത്തിന്റെ മിക്ക സിനിമകളും തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. പലതും വന്‍ ഹിറ്റായിരുന്നു.

Also Read: നടി തമന്ന പ്രണയത്തില്‍, വിജയ് വര്‍മ്മയെ കെട്ടിപ്പിടിച്ച് ചുംബിച്ച് താരം, വീഡിയോ വൈറല്‍

ഇതിനിടെ സംവിധായകന്‍ വിഘ്‌നേഷുമായുള്ള പ്രണയവും ആഡംബര വിവാഹവിമെല്ലാം താരത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ബലൈവന്‍ രംഗനാഥന്‍.

വളരെ ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു നയന്‍താരയുടെ ജീവിതം. സിമ്പു മുതല്‍ വിഘ്‌നേഷ് വരെ നിരവധി പേരുമായി താരത്തിന് പ്രണയമുണ്ടായി എന്നും നടന്‍ ആര്യയുമായി ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നുവെന്നും ഇരുവ രും മലയാളികളായതിനാല്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നുവെന്നും നടന്‍ പറയുന്നു.

Also Read: ആ അടി ലാൽ സാറിന്റെ കരണം പുകച്ചിരിക്കും; വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ

ആര്യയും നയന്‍താരയും ഒന്നിച്ച് ജീവിക്കാന്‍ വരെ പ്ലാന്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നതോടെ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാവുകയായിരുന്നുവെന്നും നടന്‍ പറയുന്നു.

Advertisement