സിനിമയും വ്യക്തി ജീവിതവും രണ്ടായി കാണാന്‍ അവള്‍ക്ക് കഴിഞ്ഞില്ല, ശരിക്കും ഒരു പൊട്ടിപ്പെണ്ണായിരുന്നു, മയൂരിയെക്കുറിച്ച് വേദനയോടെ സംഗീത പറയുന്നു

334

ആകാശഗംഗ എന്ന ഹിറ്റ് ഹൊറര്‍ ചിത്രത്തില്‍ എടുത്ത് പറയാന്‍ കഴിയുന്ന വേഷം നടി മയൂരിയുടേതായിരുന്നു. ഗംഗ എന്ന പേരില്‍ അറിയപ്പെട്ട ദാസിപെണ്ണായിട്ടായിരുന്നു മയൂരി പ്രത്യക്ഷപ്പെട്ടത്. പച്ചജീവനോടെ ചിതയില്‍ കത്തിയെരിഞ്ഞ ദാസിപ്പെണ്ണിന്റെ പ്രതികാരമായിരുന്നു ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെട്ടത്.

യക്ഷിയായി എത്തി ഇന്നും പേടിപ്പെടുത്തുന്ന നടി മയൂരി വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. എങ്കിലും ഈ ചിത്രങ്ങളിലൂടെ താരം ഇന്നും പ്രേക്ഷക മനസില്‍ തിളങ്ങി നില്‍ക്കുന്നു. മയൂരി എന്നാല്‍ മലയാളിയാണെന്ന് തെറ്റിദ്ധരിച്ചവര്‍ ആയിരിക്കും കൂടുതല്‍ ആളുകളും.

Advertisements

യഥാര്‍ത്ഥത്തില്‍ നടി മയൂരി ഒരു തമിഴ് പെണ്‍കുട്ടിയായിരുന്നു. ശാലിനി എന്ന പെണ്‍കുട്ടിയാണ് പിന്നീട് മയൂരി ആയി മാറിയത്. തമിഴിലും മറ്റും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ വേണ്ട വിധത്തില്‍ തിളങ്ങാന്‍ സാധിക്കാതെ പോയ ഒരു നടി കൂടി ആയിരുന്നു താരം.

Also Read: ഡിവോഴ്‌സിനായി അയാളെന്നെ നടത്തിച്ചത് 12 വർഷമാണ്, അന്നെനിക്ക് താങ്ങായി നിന്നത് തെരുവിലെ മക്കൾ ; അന്തരിച്ച നടി ശ്രീവിദ്യയുടെ വാക്കുകൾ വീണ്ടും വാറലാകുമ്പോൾ.

നടിയുടെ അമ്മയ്ക്കായിരുന്നു മകളെ ഒരു സിനിമാനടിയായി കാണണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത്. എന്നാല്‍ സിനിമയില്‍ തിളങ്ങുന്നതിന് മുമ്പ് നടി ലോകത്തോട് വിടപറഞ്ഞു. 2005ലായിരുന്നു മയൂരി വിടപറഞ്ഞത്. ഇപ്പോഴിതാ മയൂരിയെക്കുറിച്ച് സുഹൃത്തും നടിയുമായ സംഗീത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തില്‍ മയൂരിക്കൊപ്പം അഭിനയിച്ചിരുന്നുവെന്നും സെറ്റില്‍ തങ്ങള്‍ എപ്പോഴും ഒന്നിച്ചായിരുന്നുവെന്നും നല്ല കൂട്ടായിരുന്നു മയൂരിയുമായിട്ടെന്നും സംഗീത പറയുന്നു. സംഗീതയേക്കാള്‍ മൂന്നുവയസ്സിന് ഇളയതായിരുന്നു മയൂരി.

Also Read: എന്റെ പതിമൂന്നാമത്തെ വയസ് മുതൽ അത് ഞാൻ സഹിക്കുകയാണ്, ഇനി വയ്യ: തുറന്നടിച്ച് നടി ഇല്യാന ഡിക്രൂസ്

ഒരു പൊട്ടിപ്പെണ്ണായിരുന്നു മയൂരിയെന്നും കുട്ടികളുടെ സ്വഭാവമായിരുന്നുവെന്നും എങ്ങനെയാണ് മുടി കെട്ടേണ്ടതെന്നുപോലും അവള്‍ക്കറിയില്ലായിരുന്നുവെന്നും സംഗീത കൂട്ടിച്ചേര്‍ത്തു. സിനിമയും ജീവിതവും രണ്ടായി കണ്ട് മുന്നോട്ടുപോകാനുള്ള കഴിവ് മയൂരിക്കില്ലായിരുന്നുവെന്നും സംഗീത പറയുന്നു.

തന്റെ വേര്‍പാടില്‍ ആരും ഉത്തരവാദികളല്ലെന്നും ജീവിതത്തിലുള്ള പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടുവെന്നുമായിരുന്നു മയൂരി മരിക്കുമ്പോള്‍ എഴുതിയ കത്തില്‍ പറയുന്നത്. അവളുടെ തീരുമാനം തെറ്റായിരുന്നുവെന്നും ഇന്നും ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ അറിയപ്പെടുന്ന ഒരു നടിയായി മയൂരി മാറിയേനെയെന്നും സംഗീത കൂട്ടിച്ചേര്‍ത്തു.

Advertisement