പറഞ്ഞത് അറംപറ്റിയത് പോലെ അവന്‍ വിട്ടുപോയി, മകന് പേരിട്ടത് അവന്റെ ഓര്‍മ്മയ്ക്കായാണ്, വേദനയോടെ ദര്‍ശനയും അനൂപും

6832

മലയാള ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട താരമാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയാണ് ദര്‍ശന പ്രേക്ഷക പ്രിയങ്കരിയായത്.

വിവാഹശേഷം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം സീരിയലില്‍ അഭിനയിക്കവെയാണ് ഗര്‍ഭിണിയായതും സീരിയലില്‍ നിന്നും പിന്മാറിയതും. താന്‍ അനൂപിനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചും മുന്‍പ് പറഞ്ഞിരുന്നു ദര്‍ശന.

Advertisements

തങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നെന്നും വിവാഹം കഴിഞ്ഞ് ഒരു മകന്‍ ഉണ്ടായിട്ട് കൂടെയും വീട്ടുകാര്‍ ഭര്‍ത്താവിനെ അംഗീകരിച്ചില്ലെന്നും ദര്‍ശന പറയുന്നു. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് ഇരുവരും പറയുന്നു.

Also Read: സിനിമയും വ്യക്തി ജീവിതവും രണ്ടായി കാണാന്‍ അവള്‍ക്ക് കഴിഞ്ഞില്ല, ശരിക്കും ഒരു പൊട്ടിപ്പെണ്ണായിരുന്നു, മയൂരിയെക്കുറിച്ച് വേദനയോടെ സംഗീത പറയുന്നു

അതേസമയം, ദര്‍ശന ജീവിതത്തിലേക്ക് വരുന്നത് വരെ കുടുംബമെന്താണ് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് അനൂപ് പറയുന്നത്. വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ് ദര്‍ശന. ഇപ്പോഴിതാ ദര്‍ശനയും ഭര്‍ത്താവും പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

മരിച്ചുപോയ തന്റെ സുഹൃത്തിനെ കുറിച്ചായിരുന്നു അനൂപ് പറയുന്നത്. തന്റെ മകന് മരിച്ചുപോയ തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ പേരാണിട്ടിരിക്കുന്നതെന്നും തന്റെ അറംപറ്റിയ വാക്കുകള്‍ പോലെ അവന്‍ ഈ ലോകത്ത് ഇന്നില്ലെന്നും അനൂപ് പറയുന്നു.

Also Read: കാണുന്നത് പോലെയല്ല , നല്ല വിവരമാണ്, മാസം 5 ലക്ഷം രൂപയാണ് ശമ്പളം, പക്ഷേ ചെറിയൊരു കുഴപ്പമുണ്ട്, സാബുവിനെ കുറിച്ച് വെളിപ്പെടുത്തലുമായി മഞ്ജു പിള്ള

അച്ഛനും അമ്മയും ഏറെ കാലത്തിന് ശേഷം തങ്ങളെ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും തങ്ങളുടെ വീഡിയോ കണ്ട് ഒത്തരി പേരാ ണ് മെസ്സേജുകള്‍ അയച്ചതെന്നും ദര്‍ശന.ും അനൂപുംം സീ കേരളം ചാനലിലെ ഞാനും ഞാനുമെന്റാളും എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.

Advertisement