മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു പിള്ള. സിനിമയിലും സീരിയലിലും സജീവമായ മഞ്ജു പിള്ള ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ഏറെ തിളങ്ങിയത്.
തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ മഞ്ജു പിള്ള തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിനെ നിരവധി പേരാണേ പ്രശംസിച്ചത്. ടീച്ചര്‍ എന്ന സിനിമയാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം. ടീച്ചറിന്റെ പ്രൊമോഷന്‍ വര്‍ക്കുകളുമായി തിരക്കിലാണ് മഞ്ജു ഇപ്പോള്‍.
Also Read; സാമന്ത മുതല്‍ നയന്‍താര വരെ, തെന്നിന്ത്യന്‍ നടിമാരെ ബാധിച്ച ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ മഞ്ജു സാബുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സാബുവിനെ കാണുന്നതിന് മുമ്പ് അവന്‍ കുറച്ച് പ്രശ്‌നക്കാരനും ക്വട്ടേഷനും ആയിരുന്നുവെന്നാണ് താന്‍ കരുതിയിരുന്നതെന്ന് മഞ്ജു പറയുന്നു.
പക്ഷേ അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായി അവന്‍ ജെനുവിന്‍ ആണെന്നും കാണാന്‍ ലുക്കില്ലെങ്കിലും വിവരമുള്ള ഒരു അഡ്വക്കേറ്റ് ആണെന്നും മാസം അഞ്ചുലക്ഷം ശമ്പളം വാങ്ങുന്നവനാണ് സാബുവെന്നും മഞ്ജു പിള്ള പറയുന്നു. രാത്രി രണ്ടെണ്ണം അടിച്ച് കഴിഞ്ഞാല്‍ സാബു തന്റെ റൂമിലേക്ക് വരും.
എന്നിട്ട് ഫുഡ് വാങ്ങിത്തരാന്‍ പുറത്തുകൊണ്ടുപോകുമെന്നും ഇപ്പോള്‍ താന്‍ റൂം നമ്പര്‍ പറഞ്ഞുകൊടുക്കാറില്ലെന്നും സാബു പറയുന്നു.