Home Entertainment Celebrities

മഞ്ജു ചേച്ചിയുടെ കൂടെ നില്ക്കുമ്പോൾ ഭയങ്കര ഓറയാണ്; എന്റെ മകൾക്കൊപ്പം കളിക്കുന്ന ചേച്ചിയെ കണ്ടപ്പോൾ വളരെ രസം തോന്നി; അനുഭവം പറഞ്ഞ് നടി ശിവദ

296

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന് പിന്നീട് ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് വന്ന നടിയാണ് മഞ്ജു വാര്യർ. പതിനാല് വർഷത്തിനിപ്പുറം താരത്തിന്റെ തിരിച്ച് വരവിനെ അഭിനന്ദിച്ചുക്കൊണ്ട് പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴും താരമൂല്യത്തിൽ മുൻപന്തിയിൽ നില്ക്കുന്ന ആളാണ് മഞ്ജു വാര്യർ.

ഇപ്പോഴിതാ മഞ്ജുവാര്യരോടൊപ്പം ഒരുമിച്ച് അഭിനയിച്ച അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ശിവദ. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. മേരി ആവാസ് സുനോ എന്ന സിനിമയിലാണ് ശിവദ മഞ്ജുവിനൊപ്പം അഭിനയിച്ചത്. മമഞജുവിന്റെ കൂടെ അഭിനയിക്കണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു എന്നാണ് താരം പറഞ്ഞത്. തന്റെ അമ്മക്കും അതായിരുന്നു ആഗ്രഹം എന്നാണ് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും അവർ പുറത്തിറങ്ങുന്നില്ല; യൂണിറ്റ് മുഴുവൻ കാത്തിരിക്കുന്നു; അവസാനം എല്ലാം ശരിയാക്കാൻ സഹായിച്ചത് വാക പൂക്കൾ; ചിങ്ങ മാസം പാട്ടിന്റെ കഥ പറഞ്ഞ് ലാൽ ജോസ്

അമ്മ പറയാറുള്ളത് ഞാൻ എപ്പോഴെങ്കിലും മഞ്ജു ചേച്ചിയുടെ കൂടെ അഭിനയിക്കണം എന്നാണ്. ആ സമയത്ത് അമ്മ ഒരു പടം പ്രൊഡ്യൂസ് ചെയ്യ് എന്നിട്ട് അഭിനയിക്കാമെന്ന് ഞാൻ കളിയാക്കി പറയാറുണ്ട്. പക്ഷെ മേരി ആവാസ് സുനോയിൽ എനിക്ക് കോൾ വന്നപ്പോൾ ഭയങ്കര ഹാപ്പിയായി. എന്നേക്കാളും കൂടുതൽ സന്തോഷം അമ്മയ്ക്കായിരുന്നു. നമ്മൾ ചെറുപ്പത്തിലേ മുതൽ സിനിമകൾ കണ്ട് ചേച്ചിയെ അത്ര ആരാധനയോടെ നോക്കിക്കണ്ടൊരു ആളാണ്’

‘ഞങ്ങൾ താമസിച്ചതിന്റെ അടുത്ത് വന്നായിരുന്നു ചേച്ചി സ്‌ക്രിപ്റ്റ് കേട്ടത്. മോളുള്ളത് കൊണ്ട് എനിക്ക് ഹോട്ടലിൽ താമസിക്കാനിഷ്ടമല്ലായിരുന്നു. ഒരു അപാർട്‌മെന്റ് എടുത്തു. മഞ്ജു ചേച്ചിയുടെ അടുത്ത് വന്ന് മോൾ ഭയങ്കര കളിയായിരുന്നു. ചേച്ചി ഒരിതുമില്ലാതെ ഇവളുടെ കൂടെ ഒളിച്ച് കളിക്കുകയാണ്. ഞാൻ വിളിച്ചിട്ട് വരുന്നില്ല. അപ്പോൾ കണ്ടതേയുള്ളൂ. ഒന്നര വയസേ ആയിട്ടുള്ളൂ. അവളിങ്ങനെ ചേച്ചിയെ അള്ളിപ്പിടിച്ചിരിക്കുകയാണ്’ ‘ഇവിടെ നിൽക്കട്ടെ ശിവദാ, കുഴപ്പമില്ലെന്ന് ചേച്ചി.

Also Read
ലഹരിയെ സിനിമ ഗ്ലോറിഫൈ ചെയ്യുന്നു; സിനിമയിലെ മാറ്റങ്ങൾ തുറന്ന് പറഞ്ഞ് നവ്യാ നായർ

ഭയങ്കര രസം തോന്നി എനിക്കാ മൊമന്റ്. മലയാളത്തിലെ സൂപ്പർ സ്റ്റാറെന്നറിയപ്പെടുന്ന ആൾ. ചേച്ചിയുടെ കൂടെ നിൽക്കുമ്പോൾ ഭയങ്കര ഓറയാണ്. ഭയങ്കര സ്‌റ്റൈലിഷുമല്ലേ. ചേച്ചി ഇന്നേത് ഡ്രസിലാണെന്ന് നോക്കി ഞാൻ നിൽക്കും. എവിടെ നിന്നാണ് വസ്ത്രങ്ങളെന്ന് ഞാൻ ചോദിക്കുകയും ചെയ്തു. വെള്ളരിപട്ടണമാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Advertisement