ലഹരിയെ സിനിമ ഗ്ലോറിഫൈ ചെയ്യുന്നു; സിനിമയിലെ മാറ്റങ്ങൾ തുറന്ന് പറഞ്ഞ് നവ്യാ നായർ

91

നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നവ്യാ നായർ. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു. സിനിമക്ക് പുറമേ ടെലിവിഷൻ ഷോകളിലും സജീവമാകുകയാണ് താരമിപ്പോൾ. മെയ് 12 നാണ് നവ്യയുടെ പുതിയ ചിത്രമായ ജാനകി ജാനേ റിലീസിനെത്തുന്നത്.

ഇപ്പോഴിതാ നവ്യയുടെ ഒരഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമാ മേഖല ലഹരി ഉപയോഗത്തെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടെന്നാണ് താരം പറയുന്നത്. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചും, തന്റെ സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ചുമെല്ലാം താരം തുറന്ന് പറയുന്നുണ്ട്. നവ്യയുടെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ലഹരിയെ സിനിമ ഗ്ലോറിഫൈ ചെയ്യുന്നു; സിനിമയിലെ മാറ്റങ്ങൾ തുറന്ന് പറഞ്ഞ് നവ്യാ നായർ

ഞാൻ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് കാരവാൻ കൾച്ചർ ആയിരുന്നില്ല. പക്ഷെ ഇപ്പോൾ അതാണ്. മാത്രമല്ല ഇത്രയും ലഹരി ഉപയോഗം സിനിമയിൽ ഉണ്ടായിരുന്നില്ല. പണ്ട് അതിനെയൊക്കെ നെഗറ്റീവ് ആയി കണ്ടിരുന്ന സമയമാണ്. ഇപ്പോൾ ലഹരി ഉപയോഗത്തെ ഗ്ലോറിഫൈ ചെയ്യുന്ന അവസ്ഥയാണ്. സിനിമയിൽ സ്ത്രീകൾ കടന്ന് വരാത്ത പല സ്ഥലങ്ങളിലും ഇപ്പോൾ സ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ടെന്നും നവ്യ അഭിപ്രായപ്പെട്ടു.

എന്റെ സോഷ്യൽ മീഡിയ ഉപയോഗം വളരെ രസകരമാണ്. ഞാൻ ഇൻസ്റ്റയിൽ ഫോട്ടോയിടും. അല്ലെങ്കിൽ എന്റെ ടീം ഇടും. എന്നിട്ട് അതിന് ചിലപ്പോൾ ഞാൻ ക്യാപ്ഷനൊക്കെ കൊടുക്കും. അല്ലാതെയുള്ള സോഷ്യൽ മീഡിയ ഉപയോഗം കുറവാണ്. കമന്റുകൾ പോലും ഞാൻ നോക്കാറില്ല. ഒരു ദിവസം ഒരു അഞ്ചു മിനിറ്റൊക്കെ നോക്കിയാൽ ആയി.

Also Read
ദീപയെ കംപ്ലീറ്റായി ഒഴിവാക്കിയെന്ന് കുക്കു; ഞാൻ ഒരു കംപ്ലീറ്റ് മുസ്ലിം ഗേൾ ആയെന്ന് ദീപയും; കുക്കുവിന്റെ മതത്തിലേക്ക് മാറിയോ എന്ന് ചോദിച്ച് ആരാധകർ

അതേസമയം അനീഷ് ഉപാസനയാണ് ജാനകി ജാനേ സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പാണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രൈയിലർ ഇതിനോടകം തന്നെ ജനശ്രദ്ധയാകർഷിച്ച് കഴിഞ്ഞു. ജോണി ആന്റണി, അനാർക്കലി മരക്കാർ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Advertisement