പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും അവർ പുറത്തിറങ്ങുന്നില്ല; യൂണിറ്റ് മുഴുവൻ കാത്തിരിക്കുന്നു; അവസാനം എല്ലാം ശരിയാക്കാൻ സഹായിച്ചത് വാക പൂക്കൾ; ചിങ്ങ മാസം പാട്ടിന്റെ കഥ പറഞ്ഞ് ലാൽ ജോസ്

172

മലയാള സിനിമ സംവിധായകരിൽ ഒരു പിടി ഹിറ്രുകൾ സമ്മാനിച്ച വ്യക്തിയാണ് ലാൽ ജോസ്. മലയാളത്തിന് പുതുമുഖങ്ങളെ സമ്മാനിക്കുന്നതിൽ ഇത്ര കണ്ട് സംഭാവന ചെയ്ത മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. പുതുമുഖങ്ങളെ പലരും പരീക്ഷിക്കാൻ മടിക്കുന്ന കാലത്താണ് ലാൽ ജോസ് പുതിയ താരങ്ങളെ തന്റെ സിനിമയിലേക്ക് കൊണ്ടു വന്നിരുന്നത്. ഇപ്പോഴിതാ മീശമാധവൻ എന്ന ചിത്രത്തിലൂടെ ജ്യോതിർമയിയെ കൊണ്ടു വന്ന കാര്യം തുറന്ന് പറയുകയാണ് ലാൽ ജോസ്. മനോരമക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്ന് പറച്ചിൽ

മീശമാധവനിൽ എനിക്ക് അത്ഭുതം തോന്നുന്ന കാര്യം ജ്യോതിർമയി ആ സിനിമയിലേക്ക് വന്നതിനെ കുറിച്ച് ആലോചിച്ചാണ്. മീശമാധവനിൽ അങ്ങനൊരു കഥാപാത്രത്തിന് രൂപം കൊടുക്കുന്ന സമയത്ത് ചിങ്ങമാസം എന്ന പാട്ടൊന്നും ഇല്ല. തിരക്കഥയിൽ അങ്ങനൊരു കഥാപാത്രം വേണം, ആ കുട്ടിക്ക് മാധവനോട് ചെറിയ ഇഷ്ടമൊക്കെയുണ്ട് എന്ന് മാത്രമേ ഉള്ളു. ആ കഥാപാത്രത്തിനായി പല കുട്ടികളെയും കണ്ടു. ആ കൂട്ടത്തിൽ ജ്യോതിർമയിയെയു കണ്ടു.

Advertisements

Also Read
ലഹരിയെ സിനിമ ഗ്ലോറിഫൈ ചെയ്യുന്നു; സിനിമയിലെ മാറ്റങ്ങൾ തുറന്ന് പറഞ്ഞ് നവ്യാ നായർ

ജ്യോതിർമയി സിനിമയിലേക്ക് വന്നതിന് ശേഷം ചിങ്ങമാസം എന്ന പാട്ടുണ്ടായി. ആ പാട്ടിൽ അവർക്കിടാനായി വസ്ത്രങ്ങളെല്ലാം തീരുമാനിച്ചു. സിനിമയുടെ ലോക്കേഷൻ പൊള്ളാച്ചിയാണ്. അങ്ങനെ ഷോട്ടിന് സമയമായി. അന്ന കാരവാൻ ഇല്ല. പകരം യൂണിറ്റ് ബസിലാണ് എല്ലാവരും വസ്ത്രം മാറുന്നത്. എല്ലാവരും വസ്ത്രം മാറി കഴിഞ്ഞു. പക്ഷെ ജ്യോതിർമയി മാത്രം പുറത്തിറങ്ങുന്നില്ല. എല്ലാവരും മാറി മാറി വിളിച്ചു. അവസാനം എന്റെ അടുത്ത് വന്ന് കാര്യം പറഞ്ഞു. ഞാൻ പോയി നോക്കുമ്പോൾ എന്നെ മാത്രം അവർ അകത്ത് കയറ്റി.

ആ ഡ്രസ്സിൽ ഞാൻ എങ്ങനെ വന്ന് ഡാൻസ് ചെയ്യും എന്നാണ് അന്നവൾ എന്നോട് ചോദിച്ചത്. വെള്ളയിൽ ചുവപ്പുകരയുള്ള ഒരു ഡ്രസ് ആണ്. എനിക്ക് കാര്യം മനസിലായി. മുകളിൽ ഇടാൻ എന്തെങ്കിലുമൊരു തുണിയുണ്ടെങ്കിൽ പ്രശ്‌നം തീർന്നു. വസ്ത്രാലങ്കാരം ചെയ്യുന്നയാൾ പഠിച്ച പണി പതിനെട്ടും നോക്കി. അവിടെയുള്ള ഒരു തുണിയും ആ വസ്ത്രത്തോട് ചേരുന്നുണ്ടായില്ല. അവസാനം പുറത്തിറങ്ങിയപ്പോഴാണ് വഴിയിൽ വാകപൂക്കൾ ഞാൻ കാണുന്നത്.

Also Read
ദീപയെ കംപ്ലീറ്റായി ഒഴിവാക്കിയെന്ന് കുക്കു; ഞാൻ ഒരു കംപ്ലീറ്റ് മുസ്ലിം ഗേൾ ആയെന്ന് ദീപയും; കുക്കുവിന്റെ മതത്തിലേക്ക് മാറിയോ എന്ന് ചോദിച്ച് ആരാധകർ

പെട്ടെന്ന് എനിക്കൊരു ആശയം തോന്നി. ഞാൻ കലാസംവിധായകൻ ജോസഫ് നെല്ലിക്കലിനെ വിളിച്ചു. എടാ ഈ ഇതളുകൾ വച്ച് കോർത്തിട്ട് നല്ല കട്ടിയിൽ പെട്ടെന്നാരു മാലയുണ്ടാക്ക്. അവൻ പെട്ടെന്നൊരു പൂമാലയുണ്ടാക്കി. ആ മാല കൊണ്ടു വന്ന് ഞാൻ അവളുടെ കഴുത്തി ഇട്ടു കൊടുത്തു’. ഇപ്പോ ഓക്കെ അല്ല എന്ന ചോദിച്ചപ്പോൾ അവൾ ഓകെ പറഞ്ഞു. കാഴ്ച്ചയിൽ എന്നെ ഇംപ്രസ് ചെയ്യിപ്പിക്കാൻ കഴിഞ്ഞ വ്യക്തിയാണ് ജ്യോതിർമയി എന്നാണ് ലാൽ ജോസ് പറഞ്ഞത്.

Advertisement