കേരള സാരിയില്‍ അടിപൊളി ഡാന്‍സുമായി സ്വാസികയും കൂട്ടുകാരും, വൈറലായ വീഡിയോ കാണാം

177

സിനിമ നടിയായും സീരിയല്‍ നടിയായും അവതാരകയായും യൂട്യൂബറായും ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ് സ്വാസിക. സിനിമയിലൂടെ അഭിനയരംഗത്ത് കടന്നുവന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്വാസികയുടെ യഥാര്‍ത്ഥ പേര് പൂജ ജയറാം എന്നായിരുന്നു.

Advertisements

ഇതിനോടകം നിരവധി സിനിമകളിലും സീരിയലുകളിലും സ്വാസിക ഭാഗമായി കഴിഞ്ഞു. സോഷ്യല്‍മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വാസിക ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ കുടുക്ക് 2025 തിയേറ്ററുകളിലെത്തിയിരികയാണ്.

Also Read: എല്ലാവരും കൊട്ടിഘോഷിച്ചു, പിന്നാലെ തകിടം മറിഞ്ഞു, രണ്ടാമൂഴം സംഭവിക്കാന്‍ സാധ്യതയില്ലെന്ന് മോഹന്‍ലാല്‍

സ്വാസിക അഭിനയിച്ച വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നടി സ്വന്തമാക്കിയിരുന്നു. സിനിമയില്‍ മാത്രമല്ല സീരിയലിലും തിളങ്ങുകയാണ് സ്വാസിക. ദത്തുപുത്രി, സീത എന്നീ സീരിയലുകള്‍ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തിരുന്നു.

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം നടി സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടിയുടെ വ്‌ലോഗുകളും വിശേഷങ്ങളുമെല്ലാം അവര്‍ ഏറ്റെടുക്കാറുമുണ്ട്.

Also Read: ആദ്യമായി ബെഡ്‌റൂം സീന്‍ ചെയ്തത് മമ്മൂട്ടിക്കൊപ്പം, എന്റെ മരണവാര്‍ത്ത പോലും ഞാന്‍ അന്ന് കേട്ടു, നടി അഞ്ജു പറയുന്നു

ഇന്ന് താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ സ്വാസിക പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളസാരിയില്‍ കൂട്ടുകാരുമൊത്ത് ചെയ്ത ഒരു റീല്‍സ് വീഡിയോയാണിത്. കുണുക്കു പെണ്‍മണിയെ എന്ന് തുടങ്ങുന്ന പാട്ടിന് ചുവടുവെക്കുകയാണ് സ്വാസികയും സംഘവും.

ഏറെ രസകരമായാണ് സ്വാസികയും സംഘവും ഡാന്‍സ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ഓണദിനത്തില്‍ കസവു സാരി ഉടുത്ത് ബന്ധുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പൂക്കളം ഇടുന്ന വീഡിയോയും സ്വാസിക പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

Advertisement